തിരുവനന്തപുരത്ത് ആശ്രമ ജീവനിക്കാരിയ്ക്കു നേരെ നടത്തിപ്പുകാരന്‍റെ ക്രൂര മര്‍ദ്ദനം

Published : Oct 05, 2017, 10:39 PM ISTUpdated : Oct 04, 2018, 11:33 PM IST
തിരുവനന്തപുരത്ത് ആശ്രമ ജീവനിക്കാരിയ്ക്കു നേരെ നടത്തിപ്പുകാരന്‍റെ  ക്രൂര മര്‍ദ്ദനം

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരക്ക് സമീപം പുശുവയ്ക്കലില്‍ ആശ്രമ ജീവനിക്കാരിയ്ക്കു നേരെ ആക്രണം. കളശരിയില്‍ ധാര്‍മ്മികം എന്ന പേരിലുള്ള ആശ്രമത്തിലെ ജീവനക്കാരിയെയാണ് ആശ്രമം നടത്തിപ്പുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

ആശ്രമത്തിലെ പാത്രങ്ങള്‍ നിലത്തിട്ട് പൊട്ടിച്ചെന്നാരോപിച്ച്  അതി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരശുവയ്ക്കല്‍ സ്വദേശി യുവതിയുടെ പരാതി. മര്‍ദ്ദനമേറ്റ യുവതി പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശ്രമം സ്വദേശി ബാലചന്ദ്രനെതിരെ പൊലീസ്‌കേസെടുത്തിട്ടുണ്ട്. നിസ്സാര തെറ്റിന് പോലും ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുന്നത് ആശ്രമ നടത്തിപ്പുകാരുടെ പതിവാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.

സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. കളരിയടക്കം ആയോധന കലകളും ആയുര്‍വേദ ചികിത്സയുമാണ് ആശ്രമത്തിലുള്ളത്. ജീവനക്കാരില്‍ മിക്കവരും ചുറ്റുവട്ടത്തുള്ളവര്‍ തന്നെ.   തുച്ഛമായ വേതനമാണ് ജീവനക്കാര്‍ക്ക് നല്‍കുന്നതെന്നും പരാതിയുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്