വെളിച്ചമില്ലാതെ ടോയ്‍ലറ്റിൽ പോയി; യുവതിയെ കടിച്ചത് അ‍ഞ്ചടി നീളമുള്ള പെരുമ്പാമ്പ്

Published : Jan 28, 2019, 02:34 PM ISTUpdated : Jan 28, 2019, 03:25 PM IST
വെളിച്ചമില്ലാതെ ടോയ്‍ലറ്റിൽ പോയി; യുവതിയെ കടിച്ചത് അ‍ഞ്ചടി നീളമുള്ള പെരുമ്പാമ്പ്

Synopsis

59കാരിയായ ഹെലൻ റിച്ചാർഡിനാണ് പാതിരാത്രിയിൽ വെളിച്ചമില്ലാതെ ടോയ്‍ലറ്റിൽ പോയി പാമ്പിന്റെ കടിയേറ്റത്. പാമ്പിന് വിഷമില്ലാത്തതിനാൽ തലനാരിഴയ്ക്കാണ് ഹെലൻ രക്ഷപ്പെട്ടത്. ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം.    

രാത്രിയിൽ വെളിച്ചമില്ലാതെ ടോയ്ലറ്റിൽ പോകുന്നവരുടെ പ്രത്യേകം ശ്രദ്ധയ്ക്ക്. ചിലപ്പോൾ നിങ്ങളുടെ ടോയ്‍ലറ്റിനുള്ളിൽ പാമ്പ് ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ ഞെട്ടിപ്പിക്കുന്നൊരു വാർത്തയാണ് ഓസ്ട്രേലിയയിൽനിന്ന് പുറത്തുവരുന്നത്. 

59കാരിയായ ഹെലൻ റിച്ചാർഡിനാണ് പാതിരാത്രിയിൽ വെളിച്ചമില്ലാതെ ടോയ്‍ലറ്റിൽ പോയി പാമ്പിന്റെ കടിയേറ്റത്. പാമ്പിന് വിഷമില്ലാത്തതിനാൽ തലനാരിഴയ്ക്കാണ് ഹെലൻ രക്ഷപ്പെട്ടത്. ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം.    

അ​ർധരാത്രിയിലാണ് ടോയ്‍ലറ്റിൽവച്ച് ശക്തമായ കടിയേറ്റത്. പിന്നീട് ലൈറ്റ് ഓൺ ചെയ്ത് നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. അഞ്ചടി നീളമുള്ള പെരുമ്പാമ്പ്  ടോയ്‍ലറ്റിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുകയാണ്. പാമ്പിനെകണ്ടതും പ്രാണ രക്ഷാർത്ഥം ടോയ്‍ലറ്റിൽനിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. 

പുറത്തെത്തിയതിനുശേഷം മുറിയിൽനിന്ന് ടോയ്‍ലറ്റിലേക്ക് കഴുത്തെന്തി വലിഞ്ഞ് നോക്കിയപ്പോഴാണ് രസകരമായ മറ്റൊരു കാഴ്ച കണ്ടത്. രക്ഷപ്പെടുന്നതിനായി ഉൾഭാ​ഗത്തേക്ക് പോയ പാമ്പിന്റെ തല ടോയ്‍ലറ്റിൽ കുടുങ്ങി കിടക്കുന്നു. പിന്നീട് പാമ്പ് പിടിത്തക്കാരെ വിളിപ്പിക്കുകയും പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഹെലൻ പറഞ്ഞു. ബ്രിസ്ബനിലെ പാമ്പ് പിടിത്തക്കാരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം ഹെലൻ പുറംലോകത്തെ അറിയിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം