വിവാഹസൽക്കാരത്തിനിടെ ഉരുൾപ്പൊട്ടൽ; 15 മരണം: നവവധുവും വരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Jan 28, 2019, 10:42 AM ISTUpdated : Jan 28, 2019, 10:48 AM IST
വിവാഹസൽക്കാരത്തിനിടെ ഉരുൾപ്പൊട്ടൽ; 15 മരണം: നവവധുവും വരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

അപകടത്തിൽ 11 സ്ത്രീകളും നാല് പുരുഷൻമാരുമാണ് മരിച്ചത്. നവവധുവും വരനും തലനാരിഴയ്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച നടന്ന വിവാഹസൽക്കാരത്തിൽ നൂറോളം അതിഥികളെ ക്ഷണിച്ചിരുന്നതായും സിവിൽ ഡിഫൻസ് ചീഫ് ജനറൽ ജോർജ് ഷാവേസ് പറഞ്ഞു.     

ലിമ: വിവാഹസൽക്കാരത്തിനിടെ ഉണ്ടായ ഉരുൾപ്പൊട്ടലിൽ 15 പേർ മരിച്ചു. 34ഓളം പേർക്ക് പരിക്കേറ്റു. തെക്ക്കിഴക്കൻ പെറുവിലെ അൽഹബ്ര ഹോട്ടലിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഉരുൾപ്പൊട്ടലിൽ കുന്നിടിഞ്ഞ് ഹോട്ടലിന്റെ ചുമരിലേക്ക് വീഴുകയായിരുന്നുവെന്ന് പെറുവിലെ നഗരമായ അബാൻകായിലെ മേയർ എവരീസ്തോ റമോഷ് പറഞ്ഞു. 
 
അപകടത്തിൽ 11 സ്ത്രീകളും നാല് പുരുഷൻമാരുമാണ് മരിച്ചത്. നവവധുവും വരനും തലനാരിഴയ്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച നടന്ന വിവാഹസൽക്കാരത്തിൽ നൂറോളം അതിഥികളെ ക്ഷണിച്ചിരുന്നതായും സിവിൽ ഡിഫൻസ് ചീഫ് ജനറൽ ജോർജ് ഷാവേസ് പറഞ്ഞു. 

അഗ്നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി അപകടത്തിൽ മണ്ണിനടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തി. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികളും ഇവർക്കൊപ്പം ചേർന്നു. അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണെന്നും ജോർജ് ഷാവേസ് കൂട്ടിച്ചേർത്തു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം