ലിംഗം മുറിച്ചത് ഉറക്കത്തിലെന്ന് സ്വാമി ഗംഗേശാനന്ദ

Published : May 25, 2017, 06:44 PM ISTUpdated : Oct 05, 2018, 03:53 AM IST
ലിംഗം മുറിച്ചത് ഉറക്കത്തിലെന്ന് സ്വാമി ഗംഗേശാനന്ദ

Synopsis

തിരുവനന്തപുരം: ലിംഗം മുറിച്ചത് ഉറക്കത്തിലെന്ന് മൊഴി മാറ്റി ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദ. താന്‍ രാത്രിയില്‍ നിദ്രയില്‍ ആയിരുന്നുവെന്നും ആ സമയത്ത് യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടി പെരുമാറുകയായിരുന്നു എന്നുമാണ് സ്വാമിയുടെ പുതിയ മൊഴി. താന്‍ സ്വയം ലിംഗം മുറിച്ചു മാറ്റിയെന്നായിരുന്നു സ്വാമിയുടെ ആദ്യ മൊഴി. 

ഇതിനിടെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ഇതിന് മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു

ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഗംഗേശാനന്ദ സൗഹൃദത്തിലായത്. ഇതിന് അഡ്വാന്‍സ് നല്‍കാന്‍ എന്ന പേരിലാണ് ഇയാള്‍ പത്തുലക്ഷം രൂപ കൈപ്പറ്റിയത്. സ്വാമിയെ അത്രയേറെ വിശ്വാസം ആയതിനാല്‍ വാങ്ങിയ സ്ഥലം പോലും കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഭൂമി വാങ്ങാനുള്ള ബാക്കി പണം സംബന്ധിച്ച് സംസാരിക്കാനാണ് സംഭവ ദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അവർക്ക് ലോകത്തോടും ഒളിച്ചുകളി, ഇനി ഇറാൻ ചിരിക്കില്ലെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്; സമാധാന ചർച്ചകൾക്കിടെ കടുത്ത വാക്കുകൾ
തെരഞ്ഞെടുപ്പിൽ തോൽവി, സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി; പൊതുപ്രവർത്തകനായി തുടരുമെന്ന് പ്രഖ്യാപനം