മെഡിക്കൽ കോളേജിൽ കോളേജില്‍ സ്ത്രീ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

Published : Aug 31, 2016, 12:56 PM ISTUpdated : Oct 05, 2018, 01:34 AM IST
മെഡിക്കൽ കോളേജിൽ കോളേജില്‍ സ്ത്രീ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

Synopsis

ഇടുക്കി:  മെഡിക്കൽ കോളേജിൽ മദ്ധ്യവയസ്ക മരിച്ചു.മുളകര മേട്  ചേലച്ചുവട് വീട്ടിൽ കുഞ്ഞച്ചന്റെ ഭാര്യാ ലീലാമ്മ (50) യാണ് മരണമടഞ്ഞത്. ചികിത്സാ പിഴവെന്നാരോപിച്ച്  നാട്ടുകാർ അത്യാഹിത വിഭാഗത്തിന് മുൻപിൽ പ്രകോപിതരായി.

മൂന്നുദിവസ്സം മുമ്പാണ് ലീലാമ്മ ശർദ്ദിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് കിടത്തി ചികിത്സയ്ക്ക് ഡോക്ടർ നിർദ്ദേശവും നൽകി. ഇന്ന് ഡിസ്ചാർജ്ജ് നൽകി വിട്ടിൽ പൊയ്ക്കൊള്ളുവാനും ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ രാത്രി ഏഴ് മണിയോടു കൂടി ഒരു നേഴ്സ് വന്ന് ലീലാമ്മയ്ക്ക്  കുത്തിവയ്പെടുത്തു. തുടർന്ന് മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം ഉണ്ടായതോടു കൂടി  ഐ സി യു വിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയാണുണ്ടായത് എന്ന് വാർഡിലെ മറ്റ് രോഗികളും ജീവനക്കാരും പറയുന്നു.

എന്നാൽ ഡോക്ടറുടെ സേവനം യഥാസമയം ലഭിച്ചില്ലെന്നും, നേഴ്സുമാരാണ്  മരുന്നും, കുത്തിവയ്പും  നൽകിയതെന്നും ചികിത്സാ പിഴവാണ് മരണ കാരണമെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.ഇതേ തുടർന്ന് തടിച്ചുകൂടിയ  ജനം ഏറെ പ്രകോപിതരായി. സംഘർഷ സാധ്യതയെ തുടർന്ന് ഇടുക്കി  പൊലീസ്  സമ്പ് ഇൻസ്പെക്ടർ വി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലിസ് ആശുപത്രിയിൽ ക്യാമ്പ് ചെയ്യുകയാണ്.

കാലിന്റെ ഞരമ്പുകൾക്ക്  ബ്ലോക്കും ,അൾസറും ഉൾപ്പെടെയുള്ള രോഗങ്ങൾക്കാണ് ചികിത്സ നൽകിയതെന്നും ,ഞരബിന്റെ ബ്ലോക്ക് ഹൃദയത്തിലേയ്ക്കുള്ള ഭാഗത്തും ഉണ്ടാകാമെന്നും  ഇക്കാരണത്താൽ സൈലന്റ് അറ്റാക്കാകാം മരണ കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്