വിഐപികള്‍ കാരണം യാത്ര മുടങ്ങി; കേന്ദ്രമന്ത്രി കണ്ണന്താനത്തിന് യുവതിയുടെ പരസ്യശകാരം

Published : Nov 22, 2017, 04:38 PM ISTUpdated : Oct 05, 2018, 02:06 AM IST
വിഐപികള്‍ കാരണം യാത്ര മുടങ്ങി; കേന്ദ്രമന്ത്രി കണ്ണന്താനത്തിന് യുവതിയുടെ പരസ്യശകാരം

Synopsis

ഇംഫാല്‍: വിഐപികള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് പൊട്ടിത്തെറിച്ച് യാത്രക്കാരി.

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലാണ് അനന്തമായി വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടമായ യുവതി കണ്ണന്താനത്തോട് പൊട്ടിത്തെറിച്ചത്.

ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ ഡോക്ടറായി ജോലി നോക്കുന്ന യുവതിക്ക് വിഐപികളുടെ കൂട്ടത്തോടെയുള്ള വരവ് കാരണം കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടപ്പെടുകയായിരുന്നു. 

ഇതില്‍ ക്ഷുഭിതയായ ഇവര്‍ തന്റെ മുന്‍പിലെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് ക്ഷോഭിക്കുകയായിരുന്നു. രാജ്യത്തെ വിഐപി സംസ്‌കാരത്തെ ശപിച്ചു സംസാരിച്ച യുവതി പറഞ്ഞ യുവതി വിമാനം വൈകിയതിന് കണ്ണന്താനം വിശദീകരണം എഴുതി തരണമെന്നും ആവശ്യപ്പെട്ടു. 

എന്നാല്‍ മണിപ്പൂരില്‍ നടക്കുന്ന സാങ്ക്‌ഹോയ് ഫെസ്റ്റിനായി രാഷ്ട്രപതിയടക്കമുള്ളവര്‍ വന്നതിനാലാണ് വിമാനങ്ങള്‍ വൈകിയതെന്ന് കണ്ണന്താനം വിശദീകരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്