
തിരുവനന്തപുരം: മകളുടെ ഫീസടക്കാൻ തിരുവനന്തപുരത്തേക്ക് പോയ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പുനലൂർ തൊളിക്കോട് സ്വദേശി ബീനയെയാണ് നവംബർ ഒന്ന് മുതല്‍ കാണാതായത്. നവംബർ ഒന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ബിന വീട്ടില്‍ നിന്നും പുനലൂരിലെ സ്വന്തം സ്ഥാപനത്തിലേക്ക് പോയത്. ഉച്ചക്ക് രണ്ട് മണിക്ക് ബീന മകളുടെ ഫീസ് അടക്കുന്നതിന് വേണ്ടി വട്ടപ്പാറയിലെ കോളജിലേക്ക് പോയി. അതിന് ശേഷം ബീനയെ കുറിച്ച് ഒരുവിവരവും ലഭ്യമല്ല.
രാത്രി വൈകിയിട്ടും ബീനയെ കാണാത്തതിനെ തുടർന്ന മകളുടെ കോളജില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയില്ല എന്നവിവരം ലഭിച്ചു. മോബൈല്‍ ഫോൺ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടാരക്കര വച്ച് ഫോൺ സ്വിച്ച് ഓഫ് ആയതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ബീനക്ക് ശത്രുക്കള്‍ ആരും ഇല്ലന്നാണ് ബീനയുടെ അമ്മ പറയുന്നത്.
സാധാരണ ബീന ഒറ്റക്ക് മകളുടെ കോളജില്‍ പോവുക പതിവാണ് . നവംബർ ഒന്നിന് ഉച്ചക്ക് ബീന ഒറ്റക്ക് പുനലൂരില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്‍റെ പക്കലുണ്ട്. റോഡിലൂടെ നടന്ന് വരുന്നതും ബസ്സ് കാത്ത് നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പുനലൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത് . അന്വേഷണത്തിന്‍റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടിസും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam