ഭര്‍ത്താവിനെയും സഹോദരനെയും തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

By Web DeskFirst Published Jan 23, 2018, 11:23 AM IST
Highlights

ഗുരുഗ്രാം: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്കിന്‍മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഗുരുഗ്രാം സെക്ടര്‍ -56ല്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. നാലു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. കുടുംബത്തിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഭര്‍ത്താവിനും ഭര്‍തൃസഹോദരുമൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങൂകയായിരുന്ന 22 കാരിയെയാണ് പീഡിപ്പിച്ചത്.

യാത്രക്കിടെ ബിസിനസ് പാര്‍ട്ട് ടവറിനു സമീപം കാര്‍ നിര്‍ത്തി ഭര്‍ത്താവ് മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയിരുന്നു. ഈ സമയം രണ്ടു കാറുകളിലായി എത്തിയ നാലു പേര്‍ ഇവരുടെ സമീപത്തുവന്നു. എന്തിനാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ചോദിച്ചു. ഈ സമയം കാറിനുള്ളിലിരിക്കുകയായിരുന്ന യുവതിയെ സംഘം പുറത്തേക്ക് വലിച്ചിറിക്കി. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്ക് ചൂണ്ടിഭീഷണിപ്പെടുത്തി മൂന്നു പേര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അക്രമി സംഘത്തിലെ ഒരു കാറിന്റെ നമ്പര്‍ യുവതിയുടെ ഭര്‍ത്താവ് ശ്രദ്ധിച്ചിരുന്നു. ഇതുവച്ച് നല്‍കിയ പരാതിയാണ് പ്രതികളെ ഉടന്‍ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതെന്ന് എ.സി.പി മനീഷ് സെഗാള്‍ പറഞ്ഞു. ഗുരുഗ്രാമിലെ സോന ജോഹല്‍ക സ്വദേശികളാണ് പ്രതികള്‍.

click me!