കൈകുഞ്ഞിനെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു

Published : Oct 07, 2017, 02:32 PM ISTUpdated : Oct 04, 2018, 07:29 PM IST
കൈകുഞ്ഞിനെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു

Synopsis

മുസാഫര്‍നഗര്‍: ഭര്‍ത്താവിന്‍റെയും കൈകുഞ്ഞിന്‍റെയും മുമ്പില്‍ വെച്ച് യുവതിയെ കൂട്ട പീഡനത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് 30 കാരിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ശിശുരോഗ വിദഗ്ധനെ കണ്ട് മടങ്ങുകയായിരുന്നു ദമ്പതികള്‍. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ കാറിലെത്തിയ നാല് പേര്‍ ചേര്‍ന്ന് തടയുകയും തുടര്‍ന്ന് യുവതിയെ കരിമ്പിന്‍ പാടത്തലേക്ക് വലിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയും ആയിരുന്നു.

ഭര്‍ത്താവിനെ കെട്ടിയിട്ട ഇവര്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീക്ഷണിപെടുത്തി.  തുടര്‍ന്ന് നാല് പേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. ഇതേ സമയം ഭര്‍ത്താവിനെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു. യുവതിയെയും ഭര്‍ത്താവിനെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്ന് രാജീവ് ചന്ദ്രശേഖർ
'റഷ്യൻ മോഡലുകളുമായുള്ള സമ്പർക്കം, ബിൽഗേറ്റ്സിന് ലൈംഗിക രോഗം, മെലിൻഡയ്ക്ക് മരുന്ന് അറിയാതെ നൽകി', വീണ്ടും ഞെട്ടിച്ച് എപ്സ്റ്റീൻ ഫയൽ