23 ലക്ഷത്തിന്‍റെ ആഭരണങ്ങളും പണവും മോഷ്ടിച്ച യുവതി പിടിയില്‍

Published : Feb 01, 2018, 11:56 AM ISTUpdated : Oct 04, 2018, 07:09 PM IST
23 ലക്ഷത്തിന്‍റെ ആഭരണങ്ങളും പണവും മോഷ്ടിച്ച യുവതി പിടിയില്‍

Synopsis

മുംബൈ: ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍ നിന്ന് 23 ലക്ഷത്തിന്‍റെ ആഭരണങ്ങളും പണവും മോഷ്ടിച്ച യുവതി പിടിയില്‍. നര്‍മദാ ഖാനാണ് പിടിയിലായത്. മുംബൈയിലെ ഗോര്‍ഗിയോന്‍ ഈസ്റ്റിലെ ഗോകുല്‍ദം കോളനിയിലെ ഒരു  വീട്ടില്‍ യുവതി ജോലിക്ക് കയറിട്ട് മൂന്നുദിവസങ്ങളേ ആയിരുന്നേയുള്ളു. മൂന്നുദിവസത്തിനുള്ളില്‍ പെട്ടിയുടെ താക്കോല്‍ കരസ്ഥമാക്കി യുവതി.

ഇതേതുടര്‍ന്ന് 32000 രൂപയും 23 ലക്ഷത്തിന്‍റെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ആയിരുന്നു. ജനുവരി 23 നാണ് സംഭവം. മോഷണത്തിന് ശേഷം ഇവര്‍ ജോലിക്ക് വരുന്നത് അവസാനിപ്പിച്ചു. പിന്നീട് വീട്ടുടമ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നര്‍മദാ അറസ്റ്റിലായി.  16 ലക്ഷത്തിന്‍റെ ആഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാദ്യമായല്ല യുവതി മോഷണക്കുറ്റത്തിന് അറസ്റ്റിലാവുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം