
ദില്ലി: വിവാഹത്തിനും ലൈംഗിക ബന്ധത്തിനും വിസമ്മതിച്ച കാമുകന്‍റെ ജനനേന്ദ്രിയം ലിംഗം യുവതി മുറിച്ചു മാറ്റി. 35കാരനായ യുവാവിനാണ് ലിംഗം നഷ്ടപ്പെട്ടത്. ഔട്ടര്‍ ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ലിംഗം മുറിച്ച ശേഷം യുവതി തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയിരിക്കുകയാണ്.
യുവതിയുടെ ആക്രമണത്തിനിരയായ യുവാവിനെ ഡല്‍ഹിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം ഛേദിക്കപ്പെട്ട ലിംഗം പഴയനിലയിലാകുമെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമിക്കപ്പെട്ട യുവാവ് തെരുവോര കച്ചവടക്കാരനാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ബുധനാഴ്ച വൈകിട്ട് കച്ചവടം കഴിഞ്ഞെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുവായ സ്ത്രീ അവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെത്തിയ യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി യുവാവ് വിവാഹത്തിന് വിസമ്മതിച്ചു.
തുടര്‍ന്ന് യുവാവിനെ ബാത്ത് റൂമിലേക്ക് ബലമായി വസ്ത്രം അഴിച്ച ശേഷം ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു. എന്നാല്‍ യുവാവ് ഇതിനും വിസമ്മതിച്ചതോടെ യുവതി ഇയാളുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. സഹോദരനും യുവതിയുടെ ബന്ധുവായ സ്ത്രീയും നോക്കിനില്‍ക്കെയാണ് യുവതി ക്രൂരകൃത്യം ചെയ്തത്. ഇരുവരും ക്രൂരകൃത്യത്തിന് യുവതിക്ക് പിന്തുണ നല്‍കിയിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ജനനേന്ദ്രിയം ഛേദിക്കപ്പെട്ട യുവാവ് രക്തം വാര്‍ന്ന നിലയില്‍ പുറത്തേക്ക് ഓടുകയായിരുന്നു. യുവാവിന്‍റെ നിലവിളി കേട്ട അയല്‍വാസികളാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിക്കെതിരെ ആദ്യം മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്ന യുവാവ് പിന്നീട് നടന്ന സംഭവങ്ങള്‍ പോലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറായി. ഐപിസി 326 പ്രകാരം കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam