മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീഡിയോ പ്രചരിപ്പിച്ചവർക്കതിരെയും നടപടി; പരാതി

Published : Oct 14, 2018, 10:45 AM IST
മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീഡിയോ പ്രചരിപ്പിച്ചവർക്കതിരെയും നടപടി; പരാതി

Synopsis

സ്ത്രീപ്രവേശന വിധിക്കെതിരായ പ്രതിഷേധത്തിനിടെ ചെറുകോൽപുഴ സ്വദേശിനി മണിയമ്മയുടെ ഈ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. വീഡിയോ സഹിതം എസ്.എൻ.ഡിപി പ്രവർത്തകനായ സുനിൽ കുമാറാണ് ആറന്മുള പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ പൊലീസ് കേസ്സെടുക്കുകയും ചെയ്തു. പിന്നാലെ മണിയമ്മ മറ്റൊരു വീഡിയോ സന്ദേശത്തിലൂടെ ഖേദപ്രകടനവും നടത്തി.

തിരുവനന്തപുരം:  ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ വീഡിയോ പ്രചരിപ്പിച്ചവർക്കതിരെയും നടപടി വേണമെന്ന് പരാതി. വീട്ടമ്മക്കെതിരെ പരാതി നൽകിയ എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തകൻ സുനിൽകുമാറാണ് വീണ്ടും പൊലീസിനെ സമീപിച്ചത്. വീട്ടമ്മ കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു.

സ്ത്രീപ്രവേശന വിധിക്കെതിരായ പ്രതിഷേധത്തിനിടെ ചെറുകോൽപുഴ സ്വദേശിനി മണിയമ്മയുടെ ഈ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. വീഡിയോ സഹിതം എസ്.എൻ.ഡിപി പ്രവർത്തകനായ സുനിൽ കുമാറാണ് ആറന്മുള പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ പൊലീസ് കേസ്സെടുക്കുകയും ചെയ്തു. പിന്നാലെ മണിയമ്മ മറ്റൊരു വീഡിയോ സന്ദേശത്തിലൂടെ ഖേദപ്രകടനവും നടത്തി.

മണിയമ്മക്കെതിരെയും സമൂഹമാധ്യമങ്ങളിൽ ഭീഷണി ഉയർന്നു. വാദ പ്രതിവാദങ്ങൾക്കിടെ മണിയമ്മ നാട്ടിൽ നിന്ന് മാറി നിൽക്കുകയാണെന്നാണ് വിവരം. മണിയമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരുടെ ഫോൺ ഓഫാണ്. പ്രതികരിക്കാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം.
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു
സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയ വിചാരണ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ