മൂന്ന് പേരെ വെടിവച്ച് കൊന്ന് യുവതി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

Published : Sep 21, 2018, 10:26 AM ISTUpdated : Sep 21, 2018, 10:33 AM IST
മൂന്ന് പേരെ വെടിവച്ച് കൊന്ന് യുവതി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

Synopsis

സ്നോച്ചിയ മൊസെലേ എന്ന യുവതിയാണ് ആക്രമണം നടത്തിയത്

മെറിലാന്‍റ്: സ്വയം വെടിയുതിര്‍ക്കും മുമ്പ് മൂന്ന് പേരെ വെടിവച്ച് കൊന്ന യുവതി മരിച്ചു. അമേരിക്കയിലെ മേരിലാന്‍റിലെ മരുന്ന് വിതരണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിലാണ് അക്രമി അടക്കം നാല് പേര്‍ മരിച്ചത്. മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ച സ്ത്രീയെ പിടികൂടിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. 

സ്നോച്ചിയ മൊസെലേ എന്ന യുവതിയാണ് ആക്രമണം നടത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആയിരത്തിലേറെ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് വെടിവെപ്പ് ഉണ്ടായത്. 26 കാരിയായ യുവതി കൈത്തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 

ബാള്‍ട്ടിമോര്‍ കൗണ്ടി സ്വദേശിയാണ് മോസെലേ എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിൽ ഇന്ത്യയും; പങ്കെടുത്തത് നിരീക്ഷക രാജ്യമായി
ട്രംപിന്റെ പ്രഖ്യാപനം, ബോർഡ് ഓഫ് പീസിലേക്ക് 700 കോടി ഡോളർ വാഗ്ദാനം ചെയ്ത് 5 രാജ്യങ്ങൾ