ഇമ്രാന്‍ ഖാന്‍റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ: സുഷമ സ്വരാജ് പാക് വിദേശകാര്യമന്ത്രിയെ കാണും

By Pranav PrakashFirst Published Sep 20, 2018, 4:28 PM IST
Highlights

മന്ത്രിമാര്‍ തമ്മില്‍ കാണും എന്നു കരുതി പാകിസ്താനോടുള്ള നയത്തില്‍ മാറ്റമൊന്നും വരുന്നില്ലെന്ന് ഇന്ത്യ

ദില്ലി:ഇന്ത്യയുടേയും പാകിസ്താന്‍റേയും വിദേശകാര്യമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ കത്ത് സ്വീകരിച്ചു കൊണ്ടാണ് വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച നടത്താന്‍ ഇന്ത്യ തീരുമാനിച്ചത്. 

വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്താന്‍ വിദേശകാര്യമന്ത്രി മെഹമ്മൂദ് ഖുറേഷിയും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിനിടയില്‍ ന്യൂയോര്‍ക്കില്‍ വച്ചു കൂടിക്കാഴ്ച്ച നടത്തും-- വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. 

മന്ത്രിമാര്‍ തമ്മില്‍ കാണും എന്നു കരുതി പാകിസ്താനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റമൊന്നും വരുന്നില്ലെന്നും ഇതു നിര്‍ത്തിവച്ച ചര്‍ച്ചകളുടെ തുടക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ആഴ്ച്ചയാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ സുഷമ സ്വരാജ് ന്യൂയോര്‍ക്കിലേക്ക് പോകുന്നത്. 

click me!