ഭര്‍ത്താവിനെ കൊല ചെയ്യാന്‍ പദ്ധതിയിട്ട ഭാര്യ അറസ്റ്റില്‍

Published : Feb 03, 2022, 02:16 PM ISTUpdated : Mar 22, 2022, 04:16 PM IST
ഭര്‍ത്താവിനെ കൊല ചെയ്യാന്‍ പദ്ധതിയിട്ട ഭാര്യ അറസ്റ്റില്‍

Synopsis

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, എംസിഎ പഠനകാലത്ത് തന്നെ അനിതയും ജഗനും പ്രേമത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മര്‍ദ്ദത്തില്‍ അനിതയ്ക്ക് കതിരവനെ വിവാഹം കഴിക്കേണ്ടി വന്നു. എന്നാല്‍ വിവാഹ ശേഷവും ജഗനുമായി അനിത തന്‍റെ പ്രണയബന്ധം തുടരുന്നുണ്ടായിരുന്നു. 

ചെന്നൈ: ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊല ചെയ്യാന്‍ പദ്ധതിയിട്ട ഭാര്യ അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ അനിതയ്ക്ക് പുറമേ ഇവരുടെ കാമുകന്‍ ജഗനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് കതിരവനെ കൊലപ്പെടുത്തി കാമുകന്‍ ജഗനൊപ്പം കഴിയാന്‍ അനിത തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, എംസിഎ പഠനകാലത്ത് തന്നെ അനിതയും ജഗനും പ്രേമത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മര്‍ദ്ദത്തില്‍ അനിതയ്ക്ക് കതിരവനെ വിവാഹം കഴിക്കേണ്ടി വന്നു. എന്നാല്‍ വിവാഹ ശേഷവും ജഗനുമായി അനിത തന്‍റെ പ്രണയബന്ധം തുടരുന്നുണ്ടായിരുന്നു. 

ഒടുവില്‍ കതിരവനെ കൊലപ്പെടുത്താന്‍ ജഗനും അനിതയും പദ്ധതി ഇടുകയായിരുന്നു. നീലഗിരിയിലെ കോതാഗിരിയില്‍ വെച്ച് കതിരവന്‍റെ ജീവന്‍ അവസാനിപ്പിക്കാനാണ് അവര്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇത് നടന്നില്ല. ഇതോടെ ഇവര്‍ പദ്ധതി മാറ്റി. പിന്നീട് അനിത കതിരവനെയും കൂട്ടി ബീച്ചിലെത്തിയത്. ബീച്ചിലെത്തിയ അനിതയും കതിരവനും കണ്ണുകെട്ടി കളിച്ചു. കളിക്കുന്നതിനിടെ കതിരവനെ ജഗനും സംഘവും ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

പിന്നീട് സംശയം തോന്നാതിരിക്കാനായി കതിരവന്‍റെ ഫോണും സ്വര്‍ണവും സംഘം എടുത്ത് കടന്നുകളഞ്ഞു. ഗുരുതരമായി പരുക്ക് പറ്റിയ കതിരവനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുതവണ കതിരവന് സംഘത്തിന്‍റെ അടിയേറ്റു. എന്നാല്‍ അനിതയ്ക്ക് പരുക്കൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് പൊലീസില്‍ സംശയമുണര്‍ത്തിയത്. 

സംശയത്തെ തുടര്‍ന്ന് പോലീസ് അനിതയുടെ ഫോണ്‍ പരിശോധിച്ചു. ഇതോടെ അനിത ജഗനെ നിരന്തരം വിളിച്ചതിന്‍റെ വിവരം ഫോണില്‍ നിന്നും ലഭിച്ചു. ഒപ്പം ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിച്ചു. മധുരയില്‍ നിന്ന് ജഗനെയും പൊലീസ് അറസ്റ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി