സ്ത്രീ സുരക്ഷയക്ക് പ്രതിരോധ മാതൃകയൊരുക്കി വനിത പൊലീസിന്‍റെ 'നിറവ് 2018'

Web Desk |  
Published : May 22, 2018, 05:06 PM ISTUpdated : Jun 29, 2018, 04:07 PM IST
സ്ത്രീ സുരക്ഷയക്ക് പ്രതിരോധ മാതൃകയൊരുക്കി വനിത പൊലീസിന്‍റെ 'നിറവ് 2018'

Synopsis

വനിത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 'നിറവ് 2018'   

ഇടുക്കി: പൊതു ഇടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുതിന്റെ ഭാഗമായി  കേരള പൊലീസിന്റെ അഭിമുഖ്യത്തില്‍ മേളയില്‍ നടന്ന  സ്വയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. വനിത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 'നിറവ് 2018' ന്റെ വേദിയിലാണ് അപകട സാഹചര്യങ്ങളില്‍ സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളോടെ പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീകള്‍ തനിച്ച് സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന മോഷണ ശ്രമം, അതിക്രമ സാഹചര്യങ്ങള്‍ എിവയെ പ്രതിരോധിക്കുതിനുള്ള വിവിധ മാര്‍ഗങ്ങള്‍ വേദിയില്‍  പ്രദര്‍ശിപ്പിച്ചു. പൊതു ഇടങ്ങളിലും യാത്രവേളകളിലും  പലപ്പോഴും സ്ത്രീകള്‍ ചൂഷ്ണങ്ങള്‍ക്ക് വിധേയമാകാറുണ്ട്,ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ സ്ത്രീകളെ സ്വയം സജ്ജമാക്കുതിനും മനോധൈര്യം നല്‍കുതിനുമാണ് ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍  പരിപാടികള്‍ നടത്തുതെന്ന്  പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തൊടുപുഴ വനിതാ ഹെല്പ് ലൈന്‍ എസ് ഐ എന്‍.എന്‍ സുശീല പറഞ്ഞു. 

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ,പൊതുപരിപാടികള്‍ എിങ്ങനെ വിവിധ ഇടങ്ങളിലായി ഇതിനകം അമ്പതിനായിരത്തിലധികം ആളുകള്‍ക്ക്   ഇവര്‍ പരിശീലനം നല്‍കി കഴിഞ്ഞു. 2015 മുതലാണ് സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കി ജില്ലതല പ്രതിരോധ പരിപാടികള്‍ നടുന്നുവരുത്. ബിന്ദു, റോസ്, അഞ്ചു, അനു, ജിഷ  എന്നീ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏകനേ യാ അള്ളാ... അങ്ങനെ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആയി മാറി; 'പോറ്റിയേ കേറ്റിയെ' ചർച്ചയാകുമ്പോൾ മറ്റൊരു കഥ, ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്
ശബരിമല സ്വർണക്കൊള്ള കേസ്: ജയശ്രീക്ക് ആശ്വാസം, അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി