ഭാര്യയേയും മക്കളേയും പെരുവഴിയലാക്കി യുവാവ്; വീടിനുമുന്നില്‍ യുവതിയുടെ പ്രതിഷേധം

Published : Jan 20, 2018, 01:33 AM ISTUpdated : Oct 05, 2018, 01:13 AM IST
ഭാര്യയേയും മക്കളേയും പെരുവഴിയലാക്കി യുവാവ്; വീടിനുമുന്നില്‍ യുവതിയുടെ പ്രതിഷേധം

Synopsis

തിരുവനന്തപുരം:  ഭാര്യയേയും മക്കളേയും പെരുവഴിയലാക്കി യുവാവ്.  തിരുവനന്തപുരം നെട്ടയത്താണ് കോടതി ഉത്തരവിന്‍റെ  പേരിൽ ഭാര്യേയും മക്കളേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടത്.  സംഭവത്തിൽ പ്രതിഷേധിച്ച് ഭർത്താവിന്‍റെ തറവാട്ടു വീടിനുമുന്നിൽ പ്രതിഷേധത്തിലാണ് ഭാര്യയും മക്കളും.

ജേക്കബും ഭാര്യ സെലിൻ കുമാരിയും തമ്മിലുള്ള വിവാഹ മോചനക്കേസ് നടക്കുകയാണ്. അതിനിടെയാണ് വീടൊഴിഞ്ഞു തരണമെന്നാവശ്യപ്പെട്ട് ജേക്കബ് കോടതിയെ സമീപിച്ചത്. 
മാതാപിതാക്കളെ  നോക്കാൻ വീടു വേണമെന്നായിരുന്നു ജേക്കബിന്‍റെ വാദം. ഭാര്യയക്കും മക്കൾക്കും പകരം വീട് നൽകുമെന്നും ജേക്കബ് ഉറപ്പു നൽകിയിരുന്നു. കോടതി ഉത്തരവ്  പ്രാകാരം പൊലീസ് എത്തി സെലിനേയും മക്കളേയും ഒഴിപ്പിച്ചു. 

എന്നാൽ പകരം താമസസൗകര്യം ഉറപ്പാക്കാൻ ജേക്കബ് തയ്യാറായില്ല.  ഇതോടെ ഭാര്യയും മക്കളും പെരുവഴിയിലായി. രാത്രി വൈകിയും  തറവാട്ടു പടിക്കൽ കുത്തിയിരിക്കുകയായിരുന്നും ജേക്കബിന്‍റെ ഭാര്യും മക്കളും. മണിക്കൂറുകളോളെ ഇങ്ങനെ ഇരുന്നിട്ടും ജേക്കബിന്‍റെ ബന്ധുക്കളാരും തിരി‍ഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്