
ദില്ലി: മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാനെത്തിയ യുവതിയെ ഡോക്ടർ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുംടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ബുള്‍ബുള്‍ അറോറ(22)എന്ന യുവതിയുടെ ബന്ധുക്കളാണ് ഡോ.ഹെഗ്‌ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ലേബര്‍ റൂമില്‍ വെച്ച് ബുള്‍ബുളിനെ ഡോക്ടര്‍ മര്‍ദ്ദിച്ചു എന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ശനിയാഴ്ച്ചയാണ് പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടനെ തന്നെ ബുള്‍ബുളിനെ ലേബര്‍ റുമില്‍ പ്രവേശിപ്പിച്ചു. വേദനയില്‍ പിടഞ്ഞ യുവതിയെ ഡോക്ടര്‍ ചീത്ത പറയുകയും തുടയില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
11.20 ഓടെ പെണ്‍കുഞ്ഞിന് ബുള്‍ ബുള്‍ ജന്മം നല്‍കി. എന്നാല്‍ ഈ വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ലേബര്‍ റൂമില്‍ പ്രവേശിച്ച യുവതിയുടെ ഭര്‍ത്തൃമാതാവ് അമ്മയെയും കുഞ്ഞിനെയും വേണ്ട രീതിയിലുള്ള പരിചരണ നല്‍കാതെ കിടത്തിയിരുന്നതാണ് കണ്ടത്. തുടർന്ന് തനിക്ക് നേരിട്ട മേശം അനുഭവം പറയുകയായിരുന്നുവെന്ന് ഭര്‍ത്തൃ പിതാവ് പ്രകാശ് അറോറ പറഞ്ഞു. തുടർന്ന് ഇവർ മെഡിക്കല്‍ ഓഫീസര്‍ക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നു.
എന്നാൽ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചത് ആശുപത്രി അധികൃതരെ പ്രകോപിച്ചുവെന്നും പിറ്റേന്ന് രാവിലെ വരെ ബുള്‍ബുളിനെ കാണാന്‍ പോലും തങ്ങളെ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിയിൽ പറയുന്നു. അതേ സമയം തങ്ങള്‍ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുശീല്‍ കുമാര്‍ പ്രതികരിച്ചു. മെഡിക്കൽ ഓഫീസറിൽ നിന്നാണ് കാര്യങ്ങൾ അറിഞ്ഞത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam