
പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് ബാങ്കില്‍ എത്തിയ യുവതി തന്റെ മുന്‍ കാമുകനും ക്യൂ നില്‍ക്കുന്നത് കണ്ടു. നാല് വര്‍ഷം മുന്‍പ് പ്രണയബന്ധം അവസാനിപ്പിച്ച കാമുകനോടുള്ള പ്രതികാരം തീര്‍ക്കാനുള്ള അവസരം പാഴാക്കില്ലെന്ന് തീരുമാനിച്ച 23കാരി ഉടന്‍ തന്‍റെ അച്ഛനെയും ആങ്ങളമാരെയും ഉടന്‍ ബാങ്കിലേക്ക് വിളിച്ച് വരുത്തി.
യുവതിയുടെ നിര്‍ദ്ദേശപ്രകാരം ബാങ്കില്‍ എത്തിയ അച്ഛനും ആങ്ങളമാരും മുന്‍ കാമുകനായ 35കാരനെ ശരിക്ക് പെരുമാറി. തുടര്‍ന്ന് തന്നെ വഞ്ചിച്ച് കടന്നു കളഞ്ഞ കാമുകനെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.