ബം​ഗളൂരു കെംപ​ഗൗഡ എയർപോർ‌ട്ടിൽ സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ നടത്തുന്ന ടാക്സി സർവ്വീസ്

By Web TeamFirst Published Jan 7, 2019, 7:54 PM IST
Highlights

വനിതാ യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് ഈ സംരംഭം. കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷനും ബാം​ഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും സംയുക്തമായി ചേർന്നാണ് വനിത ടാക്സി സർവ്വീസിന് തുടക്കം കുറിച്ചിരിക്കുന്നത്. 


ബം​ഗളൂരു: ബം​ഗളൂരുവിലെ കെംപ​​ഗൗഡ അന്തർദ്ദേശീയ വിമാനത്താവളത്തിൽ വനിതകളായ യാത്രക്കാരെ ലക്ഷ്യമാക്കി വനിത ടാക്സി സർവ്വീസിന് തുടക്കം. വനിതാ യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് ഈ സംരംഭം. കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷനും ബാം​ഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും സംയുക്തമായി ചേർന്നാണ് വനിത ടാക്സി സർവ്വീസിന് തുടക്കം കുറിച്ചിരിക്കുന്നത്. 

''ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ളവരായിരിക്കും വനിതാ ഡ്രൈവർമാർ. സ്വയം പ്രതിരോധത്തിനുള്ള ആയോധനമുറകളും ഇവരെ പരിശീലിപ്പിക്കും. കൂടാതെ വാഹനവുമായി പോകുന്ന പ്രദേശത്തെക്കുറിച്ച് ഇവർക്ക് വ്യക്തമായ ധാരണ നൽകും. ജിപിആർഎസ് ട്രാക്കിം​ഗ്. എസ്ഒഎസ് സ്വിച്ച് തുടങ്ങി പ്രതിസന്ധിയിലകപ്പെട്ടാൽ രക്ഷനേടാനുള്ള എല്ലാ സംവിധാനങ്ങളും ഇവർക്ക് നൽകും. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇവർക്കുള്ള സംവിധാനങ്ങൾ നൽകിയിരിക്കുന്നത്.'' എയർപോർട്ട് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

പരിശീലന ഓട്ടത്തിനായി പത്ത് വാഹനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതൽ വാഹനങ്ങൾ നൽകും. തനിച്ചെത്തുന്ന വനിതാ യാത്രക്കാർക്കും സംഘങ്ങളായി എത്തുന്നവർക്കും ഈ വാഹനം സഹായകരമായിരിക്കും. സ്ത്രീകളുടെ സാമൂഹ്യമുന്നേറ്റവും ഈ സംരംഭത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്ന് എയർപോർട്ട് അതോറിറ്റി കൂട്ടിച്ചേർക്കുന്നു. 

click me!