പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിക്ക് 11,000ത്തോളം ലൈംഗിക സന്ദേശങ്ങള്‍ അയച്ച ടീച്ചര്‍

Published : Apr 19, 2016, 07:01 AM ISTUpdated : Oct 05, 2018, 01:46 AM IST
പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിക്ക് 11,000ത്തോളം ലൈംഗിക സന്ദേശങ്ങള്‍ അയച്ച ടീച്ചര്‍

Synopsis

ലണ്ടന്‍: പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിക്ക് 11,000ത്തോളം ലൈംഗിക സന്ദേശങ്ങള്‍ അയച്ച ടീച്ചര്‍ക്ക് ശിക്ഷ. അയച്ച സന്ദേശങ്ങളില്‍ ടീച്ചറുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. ന്യൂ കാസ്റ്റിലിലെ ഒരു സ്കൂളിലെ മ്യൂസിക്ക് ടീച്ചറാണ് പിടിയിലായ നിക്കോളാ വെനറാസോ എന്ന 32 കാരി.

ഇവര്‍ ക്ലാസ് എടുക്കുന്ന 13 കാരന്‍റെ ഐഫോണിലേക്കാണ് ഇവര്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഏതാണ്ട് പതിനായിരത്തോളം സന്ദേശങ്ങളാണ് ഇത്തരത്തില്‍ അയച്ചത്. വിദ്യാര്‍ത്ഥിയുടെ ഐ ഫോണ്‍ പരിശോധിച്ച മാതാപിതാക്കളാണ് ടീച്ചറുടെ പ്രവര്‍ത്തികള്‍ കയ്യോടെ പിടിച്ചത്. ഇതോടെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ടീച്ചര്‍ക്കെതിരെ കേസ് നല്‍കി.

ഇതോടെയാണ് ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തത്. ടീച്ചറെ പിന്നീട് സ്കൂളില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു. പിന്നീടാണ് ജനുവരി മുതല്‍ മുതല്‍ ഇവരുടെ വിചാരണ നടത്തി ഇപ്പോള്‍ ഇവരെ വുമണ്‍ കറക്ഷന്‍ ഇന്‍സ്റ്റ്യൂട്ടില്‍ അയക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറിക്കേസ്; ഡിജിപി ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും
പാലാ നഗരസഭയിലെ അട്ടിമറി; വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമനടപടിയിലേക്ക് കോൺഗ്രസ്, അയോഗ്യരാക്കാൻ നീക്കം