ആശുപത്രിയില്‍ വെച്ച് ജീവനക്കാരിയെ സഹജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

Published : Aug 03, 2016, 05:36 AM ISTUpdated : Oct 04, 2018, 11:50 PM IST
ആശുപത്രിയില്‍ വെച്ച് ജീവനക്കാരിയെ സഹജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

Synopsis

ജൂലൈ 30ന് നടന്ന സംഭവം പക്ഷേ ചൊവ്വാഴ്ചയാണ് പുറം ലോകം അറിഞ്ഞത്. രാത്രിയില്‍ ജോലിയിലുണ്ടായിരുന്ന അറ്റന്‍ഡറെ ഇരുവരും ചേര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ യുവതി ഉടന്‍തന്നെ ആശുപത്രിയിലെ മറ്റ് ജീവനക്കാരെ വിവരമറിയിക്കുകയും ഇവര്‍ ഗുഡ്ഗാവ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് സ്ഥലത്തെത്തി പീഡനത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആരോപണ വിധേയരായ രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയിലും കൂട്ടബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മണി റാം, ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയായ പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. ഐപിസി 376 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി