
പാരീസ്: ഹെയർ ഡൈ ഉപയോഗിച്ചതിനുശേഷം രൂപം മാറിയ പത്തൊമ്പതുകാരിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഹെയർ ഡൈ ചെയ്തത് മൂലമുണ്ടായ അലർജിയെ തുടർന്ന് ഫ്രഞ്ചുകാരിയായ എസ്തല്ലെയുടെ മുഖം വികൃതമാകുകയായിരുന്നു. മുഖം തടിച്ച് വീർത്ത് ഒരു ബൾബിന്റെ രൂപത്തിലായി.
"ചെറിയ അളവിൽ മാത്രമാണ് ഡൈ ഉപയോഗിച്ചത്. എന്നാൽ കുറച്ച് സമയത്തിനുശേഷം അലർജിയായി. മുഖം പെട്ടെന്ന് വീർത്തു തടിക്കാൻ തുടങ്ങി. അലർജി തടയുന്നതിനുളള മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖം വീർത്തുകൊണ്ടേയിരുന്നു. പിറ്റേ ദിവസം രാവിലെ കണ്ണാടിയിൽ നോക്കിയപ്പോഴാണ് മുഖത്തിന്‍റെ ചുറ്റളവ് 55.8 സെന്‍റിമീറ്ററില്‍ നിന്ന് 63 സെന്‍റിമീറ്ററിലേക്ക് വളര്‍ന്നതായി കണ്ടത്. മുഖത്തോടൊപ്പം നാക്കും തടിച്ചു വീർത്തു". കൂടാതെ ശ്വാസതടസ്സവും അനുഭവപ്പെട്ടതായും എസ്തല്ലെ പറഞ്ഞു.
ഡൈയിലുണ്ടായ പാരഫിനിലെനിഡയാമിൻ (പിപിഡി) എന്ന കെമിക്കലാണ് എസ്തല്ലെയുടെ അലർജിക്ക് കാരണം. ഇരുണ്ട നിറത്തിലുളള ഹെയർ ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും ടാറ്റൂവിലും അടങ്ങിയിരിക്കുന്ന പിപിഡി മാരകമായ ചര്‍മ്മപ്രശ്നങ്ങൾക്കും അലർജിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് 'യാഹൂ ലെഫ്സ്റ്റൈൽ' വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam