പതിനേഴുകാരനെ പീഡിപ്പിച്ച യുവതി പോക്സോ കേസിൽ ജയിലിൽ

By Web DeskFirst Published Jul 14, 2018, 9:38 AM IST
Highlights
  • യുവതിയിപ്പോൾ കോട്ടയം സബ് ജയിലിൽ റിമാൻഡിലാണ്

കുമളി: കൗമാരക്കാരനെ പീഡിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി സ്വദേശിയായ 27-കാരിയാണ് പോക്സോ കേസിൽ അകത്തായത്. കുമളി സ്വദേശിയായ യുവാവിനെതിരെ പീഡനക്കുറ്റമാരോപിച്ച് ചോറ്റുപാറ സ്വദേശിയായ യുവതി പീരുമേട് പൊലീസ് സ്റ്റേഷനിലെത്തിയതാണ് സംഭവത്തിന്റെ തുടക്കം. യുവാവ് മാനസീകമായും ശാരീരികമായും പീഡിപ്പിച്ചെന്നും ഇയാളിൽ നിന്നുള്ള ശല്യം ഒഴുവാക്കി തരണമെന്നുമായിരുന്നു പരാതി. 

യുവാവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കേസിലെ ട്വിസ്റ്റ്. യുവതിയും പതിനേഴുകാരനും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒന്നിച്ചാണ് താമസം. കുമളി പീരുമേട് റൂട്ടിലോടുന്ന ബസ്സിലെ ഡോര്‍ ചെക്കറാണ് പതിനേഴുകാരൻ. ബസ്സിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായുള്ള പരിചയം പ്രണയമായി. ഒന്നിച്ച് താമസിക്കാനും തുടങ്ങി. 

എന്നാൽ കുറച്ച് ദിവസം കഴിഞ്ഞതോടെ ഇരുവര്‍ക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പതിനേഴുകാരൻ വീട്ടിലേക്ക് തിരിച്ചുപോയി. താൻ ഗര്‍ഭിണിയാണെന്നും ഒപ്പം വന്ന് താമസിച്ചില്ലെങ്കിൽ പീഡിപ്പിച്ചെന്നാരോപിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പയ്യൻ തിരിച്ചുവരാതിരുന്നതോടെയാണ് യുവതി പരാതിയുമായെത്തിയത്. യുവതിയുടെ കള്ളി പൊളിയുകയും പയ്യന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയുമാണ് പൊലീസ് പോക്സോ ചുമത്തിയത്. യുവതിയിപ്പോൾ കോട്ടയം സബ് ജയിലിൽ റിമാന്റഡിലാണ്. 

click me!