ശബരിമലയില്‍ സ്‌ത്രീപ്രവേശനം വിലക്കാനാകില്ലെന്ന് അമിക്കസ് ക്യൂറി

anuraj a |  
Published : Apr 18, 2016, 12:08 PM ISTUpdated : Oct 05, 2018, 12:20 AM IST
ശബരിമലയില്‍ സ്‌ത്രീപ്രവേശനം വിലക്കാനാകില്ലെന്ന് അമിക്കസ് ക്യൂറി

Synopsis

ശബരിമലയില്‍ സ്‌ത്രീകളെ വിലക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി, അമിക്കസ് ക്യൂറിയുടെ നിലപട് അറിഞ്ഞത്. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്ക് വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ശബരിമല പൊതുക്ഷേത്രമാണെന്നും, ഒരു പൊതു ഇടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കാനാവില്ലെന്നും അമിക്കസ് ക്യൂറി സുപ്രീകോടതിയില്‍ വ്യക്തമാക്കി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് അപകീര്‍ത്തികരമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. ലിംഗസമത്വം ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥയെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചു. ഒരു മതത്തിന്റെ കാര്യം പറഞ്ഞു ലിംഗസമത്വം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ വാദം വെള്ളിയാഴ്‌ചയും തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിന്തുടര്‍ന്നെത്തിയ പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, മര്‍ദിച്ചതായും പരാതി
മലപ്പുറത്തും കൃഷ്ണന് മുന്നിൽ ചിക്കൻ മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ; കേസ് എടുത്ത് പൊലീസ്