ദീപ കര്‍മാകറിന് ഒളിംപിക് യോഗ്യത; ഇതു ചരിത്ര നേട്ടം..!

Published : Apr 18, 2016, 07:23 AM ISTUpdated : Oct 05, 2018, 01:18 AM IST
ദീപ കര്‍മാകറിന് ഒളിംപിക് യോഗ്യത; ഇതു ചരിത്ര നേട്ടം..!

Synopsis

ദില്ലി: ജിംനാസ്റ്റിക് താരം ദീപ കര്‍മാകറിന് റിയോ ഒളിംപിക്‌സ് യോഗ്യത. ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റ് ആണ് ദീപ. ത്രിപുര സ്വദേശിയാണ് ഈ 22കാരി.

യോഗ്യതാ മത്സരത്തില്‍ 52.698 പോയിന്റ് നേടിയാണ് ദീപ ഒളിംപിക് യോഗ്യത നേടിയത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം 11 ഇന്ത്യന്‍ ജിംനാസ്റ്റുകളാണ് ഒളിംപിക്സില്‍ മത്സരിച്ചിട്ടുള്ളത്. അവസാനമായി മത്സരിച്ചത് 1964ല്‍. ഇവരെല്ലാം പുരുഷന്മാരായിരുന്നു.

52 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍നിന്ന് ഒരാള്‍ ഒളിംപിക്സില്‍ ജിംനാസ്റ്റിക് മത്സരത്തിനിറങ്ങുന്നുവെന്നതും ദീപയുടെ നേട്ടത്തിന്റെ പ്രത്യേകത. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് വമ്പൻ തിരിച്ചടി; ചില തൊഴിലുകളിൽ സ്വദേശിവത്കരണം 60 ശതമാനമായി ഉയർത്തി
ക്രൂശിതനായ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർത്ത് താഴെയിടുന്ന ഇസ്രയേൽ സൈനികൻ; ചിത്രം യഥാർത്ഥമെന്ന് സ്ഥിരീകരണം, ലോകമെങ്ങും പ്രതിഷേധം