ആലപ്പുഴയില്‍ തെങ്ങുകയറാന്‍ ഈ വനിതകളും...

Web Desk |  
Published : Mar 12, 2018, 08:59 PM ISTUpdated : Jun 08, 2018, 05:50 PM IST
ആലപ്പുഴയില്‍ തെങ്ങുകയറാന്‍ ഈ വനിതകളും...

Synopsis

വനിതകള്‍ക്കായി തെങ്ങുകയറ്റ പരിശീലനം  തെരഞ്ഞെടുക്കപ്പെട്ട 15 വനിതകള്‍ക്ക് പരിശീലനം

ആലപ്പുഴ: ഇനി തെങ്ങുകയറാന്‍ ആളുകളെ തെരഞ്ഞ് വിഷമിക്കേണ്ട. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ വനിതകള്‍ക്കായി തെങ്ങുകയറ്റ പരിശീലനം ആരംഭിച്ചു. മഹിളാ കിസാന്‍ ശാക്തീകരണ വര്യയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതകള്‍ക്ക് തെങ്ങ് കയറ്റ പരിശീലനം ആരംഭിച്ചത്.

ബയോ ആര്‍മി ഗുണഭോക്താക്കളായ കുടുംബശ്രീയില്‍പ്പെട്ട വാസന്തി, ബിന്ദു എന്ന വനിതകള്‍ നേരത്തെ തൃശൂരില്‍ രണ്ട് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഇവരാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് 15 വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. നാലുദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി സ്വയംതൊഴില്‍ മാര്‍ഗമെന്ന നിലയില്‍ തെങ്ങുകയറ്റം ഉപജീവന മാര്‍ഗമാക്കാനാണ് ഇവരുടെ തീരുമാനം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതശബ്ദത്തോടെ തീയും പുകയും പുറത്തേക്ക് വരുന്ന കാർ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ന‌പടി, ഉടമക്കെതിരെ കേസെടുത്ത് പൊലീസ്
കെസിക്ക് പിന്തുണയുമായി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ, തിരഞ്ഞുപിടിച്ച് സൈബർ വിസ്താരം നടത്തുന്നതിനോട് യോജിക്കാനാവില്ല