സുഹൃത്തി​​​ന്റെ കൂടെ ക്ഷേത്രത്തിനടുത്ത് കണ്ടതിന് മര്‍ദനം; പൊലീസിനെതിരെ യുവതി

Published : Jan 02, 2018, 04:30 PM ISTUpdated : Oct 05, 2018, 03:14 AM IST
സുഹൃത്തി​​​ന്റെ കൂടെ ക്ഷേത്രത്തിനടുത്ത് കണ്ടതിന് മര്‍ദനം; പൊലീസിനെതിരെ യുവതി

Synopsis

മംഗളൂരു: സുഹൃത്തി​​​ന്റെ കൂടെ ക്ഷേത്രത്തിനടുത്ത് കണ്ടതിന്​​ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ മർദ്ദിച്ചുവെന്ന്​ ആരോപണവുമായി യുവതി. മംഗളൂരു സുബ്രമണ്യ ക്ഷേത്രത്തിനടുത്താണ് സംഭവം.  സുഹൃത്തായ മുസ്​ലിം യുവാവി​​ന്റെ കൂടെ കണ്ടതിനെ തുടർന്ന്​​ തന്നെയും യുവാവിനെയും സ്​റ്റേഷനിലേക്ക്​ വിളിപ്പിച്ച് ​പൊലീസ് മാരകമായി മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം.

‘ഞങ്ങൾ വ്യത്യസ്​ത മതത്തിൽ പെട്ടവരായതാണ് എല്ലാ​ പ്രശ്​നങ്ങൾക്കും കാരണം, കൂടെയുണ്ടായിരുന്ന സുഹൃത്ത്​ മുസ്​ലിം വിഭാഗത്തിൽ പെട്ട ആളായതിനാൽ അവനെ മാരകമായി​ ഉപദ്രവിച്ചു​, ഞങ്ങൾ കമിതാക്കളാണെന്ന്​ പറഞ്ഞായിരുന്നു ഉപദ്രവം’ എന്ന് യുവതി വീഡിയോ സന്ദേശത്തിൽ പറയുന്നു. 

എന്നാൽ വീട്ടുകാരെ അറിയിക്കാതെ രണ്ട്​ ദിവസം മുമ്പ്​ യുവതി വീട്​ വിട്ട്​ ഇറങ്ങിയതാണെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ്​ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട്​ യുവതി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടികളുടെ ലാഭം, ഒറ്റ നീക്കത്തിൽ വിപ്ലവം സൃഷ്ടിച്ച് വിജയ്‌യുടെ ഭരണം; '40 ശതമാനം കമ്മീഷൻ സംസ്കാരം' അവസാനിച്ചു, ടെൻഡറുകളിൽ സുതാര്യത
സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാൻ സിപിഎം; നിയന്ത്രണത്തിൽ അല്ലാത്തവ പിടിച്ചെടുക്കണം; ജില്ല കമ്മറ്റികൾക്ക് കത്ത് നൽകി