ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്തിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി
- Home
- News
- India News
- ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ, സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി
ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ, സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി

സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ദില്ലി പൊലീസ്. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ കേസെടുക്കുന്നതിലാണ് നിയമോപദേശം തേടിയത്. വിഷയം സജീവമാക്കി നിർത്താനുള്ള തീരുമാനത്തിലാണ് ബിജെപി. മണിപ്പൂരിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ വന്ദേമാതരം ആലപിച്ച് ബിജെപി പ്രവർത്തകർ. അതേ സമയം കേസെടുത്താൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്.
Malayalam News Live :ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ, സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി
Malayalam News Live :വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞു, 20 പേര്‍ക്ക് പരിക്ക്
ചാലക്കുടി വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം
Malayalam News Live :പെൺകുട്ടിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവം; പ്രതിക്ക് ശിക്ഷവിധിച്ച് കോടതി, 2 വർഷവും 3 മാസവും തടവും 11,000 രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയ്ക്ക് രണ്ടുവർഷവും മൂന്നുമാസവും തടവും 11,000 രൂപ പിഴയും ശിക്ഷ
Malayalam News Live :വയോധികൻ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ, മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമെന്ന് സംശയം; സ്വർണവും പണവും നഷ്ടപ്പെട്ടു
വാടകവീട്ടിൽ തനിച്ചായിരുന്ന വയോധികനെ വീടിനുള്ളിൽ കയ്യും കാലും ബന്ധിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Malayalam News Live :പരീക്ഷ നടത്തിപ്പിലെ നിരന്തരമായ അനാസ്ഥ ചൂണ്ടിക്കാട്ടി വി ശിവദാസൻ എംപി, എൻടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന്, പരീക്ഷാ നടത്തിപ്പിലെ അനാസ്ഥ ചൂണ്ടിക്കാട്ടി എൻടിഎ പിരിച്ചുവിടണമെന്ന് വി ശിവദാസൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. എൻടിഎയുടെ ക്രമക്കേടുകൾക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
Malayalam News Live :കൊല്ലത്ത് വൻ കഞ്ചാവ് വേട്ട, റെയിൽവേ സ്റ്റേഷനിൽ 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ
കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാനായി ട്രെയിനിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്
Malayalam News Live :വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു; പ്രമുഖ മോഷണസംഘത്തിലെ കണ്ണികൾ പിടിയിൽ
വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ രണ്ടുപേര്‍ പിടിയില്‍
Malayalam News Live :ദേശീയ നഴ്സിംഗ്, മിഡ്‌വൈഫറി കമ്മീഷൻ രൂപീകരണം വൈകുന്നു, കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ദില്ലി ഹൈക്കോടതി; 2 മാസം സമയം നൽകി
ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരണം വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് ദില്ലി ഹൈക്കോടതി വിശദീകരണം തേടി. ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടു
Malayalam News Live :ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, ഡിവൈഎസ്‍പിക്കെതിരെ നടപടിയെടുക്കാത്തതിൽ ചോദ്യം
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, പ്രതി ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഡിവൈഎസ്‍പിക്കെതിരെ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്ത കോടതി, ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കുറ്റപ്പെടുത്തി
Malayalam News Live :'കുട്ടി സഖാക്കളെ' വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്, ലാൽസലാം പറഞ്ഞ് അഭിവാദ്യവും ചെയ്ത് പിണറായി
ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ വൈറലായ 'കുട്ടി സഖാക്കളെ' പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചു. ലാൽസലാം പറഞ്ഞ് അഭിവാദ്യം ചെയ്ത അദ്ദേഹം കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു
Malayalam News Live :സിസാ തോമസിനെതിരായ പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി, സമരം അടിച്ചമർത്താൻ സമ്മതിക്കില്ലെന്ന് എസ്എഫ്ഐ
കാലടി വി സി സിസാ തോമസിനെതിരായ പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 പേരെ റിമാൻഡ് ചെയ്തു. കള്ളക്കേസെടുത്ത് സമരം അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐ പ്രതികരിച്ചു
Malayalam News Live :ശബരിമല നെയ്യ് ക്രമക്കേട് - പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി; നിലവിലെ അന്വേഷണം ശരിയായ ദിശയിലെന്നും വിലയിരുത്തൽ
ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും ദേവസ്വം ബെഞ്ച് വിലയിരുത്തി.
Malayalam News Live :ഐഎസ്ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖല തകർത്തു; വിവിധ സംസ്ഥാനങ്ങളിലായി 253 പേർ കസ്റ്റഡിയിൽ
ഐഎസ്ഐ പിന്തുണയുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേരെ പിടികൂടി. അറസ്റ്റിലായവരിൽ രണ്ടുപേർ മലയാളികളാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Malayalam News Live :തിരിയിൽപ്പെട്ട് കടലിൽ കാണാതായി, ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
Malayalam News Live :കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വന്‍ കഞ്ചാവ് വേട്ട, മൂന്ന് പേർ അറസ്റ്റിൽ
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട
Malayalam News Live :'അനുഭവ പരിചയവും ഊർജ്ജസ്വലതയുമുള്ള ടീം', ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങളോടെ ബിജെപി പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അനുഭവ പരിചയവും ഊർജ്ജസ്വലതയുമുള്ള ടീമാണ് പുതിയതെന്ന് മോദി വിശേഷിപ്പിച്ചു. കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
Malayalam News Live :സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തശേഷം വീട്ടിലെത്തി, കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയി; കാണാതായ ഏഴാം ക്ലാസുകാരൻ മരിച്ച നിലയിൽ
കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറക്കൽവീട്ടിൽ നൗഷാദ്, ഷമീമ ദമ്പതികളുടെ മകൻ ബിലാൽ ആണ് മരിച്ചത്
Malayalam News Live :സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം ഉടനില്ല; എം ടി അബ്ദുള്ള മുസ്‌ലിയാർക്ക് ചുമതല, പുതിയ മുശാവറ അംഗങ്ങളെയും തെരഞ്ഞെടുത്തില്ല
സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി അബ്ദുള്ള മുസ്‌ലിയാർക്ക് ആണ് ചുമതല. പുതിയ മുശാവറ അംഗങ്ങളെയും തെരഞ്ഞെടുത്തില്ല.
Malayalam News Live :ബാറിൽ സംഘർഷം; ചോദ്യം ചെയ്ത യുപി സ്വദേശിയെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു, പ്രതിയ്ക്കെതിരെ വധശ്രമ കുറ്റം ചുമത്തി
വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്
Malayalam News Live :കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും, പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയ പ്രതിക്കായി കൊണ്ടോട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു