ഷിംന, ഭാഗ്യശ്രീ, എന്നീ അയൽവാസികളാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടു. സ്കൂൾ ബാഗും ഉണ്ടായിരുന്നു, സംശയം തോന്നിയില്ലെന്നാണ് അയൽവാസികളുടെ പ്രതികരണം.

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും. ശിവസൂര്യയെ തേടി പൊലീസ് മൈസൂരുവിലെത്തിയിരിക്കുകയാണ്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോ​ഗമിക്കുന്നുണ്ട്. ഓഗസ്റ്റ് 8ന് ശിവസൂര്യയെ കണ്ടതായി അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഷിംന, ഭാഗ്യശ്രീ, എന്നീ അയൽവാസികളാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടു. സ്കൂൾ ബാഗും ഉണ്ടായിരുന്നു, സം ശയം തോന്നിയില്ലെന്നാണ് അയൽവാസികളുടെ പ്രതികരണം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming