വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

Published : Dec 07, 2017, 01:05 PM ISTUpdated : Oct 04, 2018, 06:15 PM IST
വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

Synopsis

ഹരിയാന: വിവാഹാഘോഷങ്ങളിൽ സ്​ത്രീകളുടെ നൃത്തത്തിന് വിലക്ക്. ഹരിയാന ജിൻഡിലെ അഖില ഭാരതീയ അഗർവാൾ സമാജ്​ ആണ്​ അഗർവാൾ സമുദായത്തിലെ വിവാഹാഘോഷത്തിൽ സ്​ത്രീകളുടെ നൃത്തം നി​രോധിച്ചത്​. വിവാഹ ആഘോഷത്തിൽ സ്​ത്രീകളുടെ നൃത്തം അപമര്യാദയാണെന്ന്​ പറഞ്ഞ സമുദായ സംഘടന, ഇത്​ മറക്കുള്ളിൽ ആക​ട്ടെയെന്നും നിർദേശിച്ചു.

ഇത്തരം തീരുമാനങ്ങൾ പണത്തി​ന്‍റെ അമിത ഉപയോഗം തടയുമെന്നാണ്​ ജിൻഡ്​ ബി.ജെ.പി വനിതാ വിഭാഗം പ്രസിഡന്‍റ്​ പുഷ്​പ തയാൽ പ്രതികരിച്ചത്​. ആഘോഷം മറക്കുള്ളിൽ അനുവദിച്ചിട്ടുണ്ടെന്നും തയാൽ പറഞ്ഞു.  ഇത്തരം ആഘോഷങ്ങൾക്കായുള്ള പണം പാവപ്പെട്ടവരുടെ വിവാഹത്തിനായി വിനിയോഗിക്കാനും സമുദായ നേതൃത്വം നിർദേശിച്ചു.

വനിതകൾ വിവാഹാഘോഷങ്ങളിൽ  നൃത്തം ചെയ്യുന്നതിനെ സമൂഹത്തിലെ മുതിർന്നവർ ഇഷ്​ടപ്പെടുന്നില്ലെന്നും ഇതിനെതിരെ ബോധവത്​കരണം നടത്താൻ ലക്ഷ്യമിടുന്നതായും ഹരിയാന വിനതാ കമീഷൻ അംഗം സോണിയ അഗർവാൾ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനെ പിന്തുണച്ച് ഡോക്ടർമാരുടെ സംഘടന; 'സ്വാഭാവിക സങ്കീർണ്ണതകളെ ചികിത്സാ പിഴവായി മുദ്രകുത്തി'
ആമസോണിൽ ഓർഡർ ചെയ്തത് വിലകൂടിയ ലാപ്ടോപ്പ്; പെട്ടി തുറന്നപ്പോൾ യുവാവ് ഞെട്ടി, കിട്ടിയത് കല്ലും തുണിയും! പരാതിയിൽ അന്വേഷണം