ഒമാനിലെ ഇന്ത്യ എംബസിയില്‍ വനിതകള്‍ക്ക് ആദരം

Web Desk |  
Published : Mar 09, 2017, 07:03 PM ISTUpdated : Oct 04, 2018, 07:36 PM IST
ഒമാനിലെ ഇന്ത്യ എംബസിയില്‍ വനിതകള്‍ക്ക് ആദരം

Synopsis

ഇന്ത്യന്‍ എംബസ്സി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വനിതകളോടൊപ്പം, ഒമാന്‍ സ്വദേശി വനിതകളും പങ്കെടുത്തു. വനിതാ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു , ചടങ്ങിന് എത്തിയ  അതിഥികളെ സ്ഥാനപതിയുടെ  പത്‌നി സുഷമ ഇന്ദ്ര മണിസ്വാഗതം ചെയ്തു. ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും ഉള്ള സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും, ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ലക്ഷ്യം വളരെ സഹായമായിട്ടുണ്ടെന്നും തങ്ങളുടെ സ്വന്തം കഴിവില്‍ വിശ്വാസം ഉണ്ടാകണമെന്നും സുഷമ ഇന്ദ്രമണിപാണ്ഡേപറഞ്ഞു. 

ഒമാനിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പത്ത് വനിതകളെ മുഖ്യാതിഥി ഷാളുകള്‍ അണിയിച്ചു
ആദരിച്ചു. സ്ത്രീ സമൂഹത്തിന്റെ  ഉന്നമനത്തിനു പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ചിന്തകളില്‍ മാറ്റങ്ങള്‍ വരണമെന്ന് ബസ്മ അല്‍ സയീദ് പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേയോടൊപ്പം മറ്റു പ്രമുഖരും പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനിത പൊലീസടക്കം എട്ടംഗ സംഘം, എത്തിയത് അതീവ രഹസ്യമായി; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി
രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ, നടപടി പുതിയൊരു കേസിൽ; പിടികൂടിയത് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന്