സിനിമ രംഗത്ത് സ്ത്രീമുന്നേറ്റം കണ്ട ഒരു വര്‍ഷം

By Web DeskFirst Published Mar 8, 2018, 8:30 AM IST
Highlights
  • നിരവധി സ്ത്രീ മുന്നേറ്റങ്ങളും  മുന്നേറ്റങ്ങൾക്ക് സാക്ഷിയായി സിനിമലോകം വർഷത്തിനിടെ സംഭവിച്ചു

ദില്ലി: നിരവധി സ്ത്രീ മുന്നേറ്റങ്ങളും  മുന്നേറ്റങ്ങൾക്ക് സാക്ഷിയായി സിനിമലോകം വർഷത്തിനിടെ സംഭവിച്ചു. മുന്നേറ്റത്തിന് നിർബന്ധിക്കുക എന്ന ഈ വർഷത്തെ സന്ദേശത്തിന് ശക്തമായ അടിത്തറ നൽകുന്നവയായിരുന്നു അവയെല്ലാം.

ഫ്രാന്‍സിസ് മക് ഡോര്‍മണ്ട് . മികച്ച നടിക്കുള്ള ഓസ്കര്‍ അവാര്‍ഡ് .സുവര്‍ണ നേട്ടവുമായി പുരസ്കാര വേദയിൽ നില്‍ക്കുന്പോഴും മക് ഡോര്‍മണ്ട് വാചാലയായത് സ്ത്രീകള്‍ക്കു വേണ്ടി . അവാര്‍ഡിനായി തനിക്കൊപ്പം മല്‍സരിച്ചവരോടും മറ്റു മേഖലകളിലുള്ളവരോട് തുല്യതയ്ക്കായി ഒരുമിച്ച പോരാടണമെന്നാണ്  അവാര്‍ഡ് ജേതാവ് ആവശ്യപ്പെട്ടത്.

നിർമാതാക്കളുടെ കിടപ്പറ പങ്കിടാനുള്ളവരല്ല നടിമാർ എന്ന ഉറച്ച ശബ്ദം ആണ് ഹോളിവുഡിൽ മുഴങ്ങുന്നത്. ഹാരി വെയ്ൻസ്റ്റീൻമാരോട് വിട്ടു വീഴ്ചയില്ല. 
ഹോളിവുഡ് നടിമാർ ടൈംസ് അപ് പറയും മുൻപേ , മലയാളത്തിലെ വനിത സിനിമ പ്രവർത്തകർ സംഘടിച്ചിരുന്നു. സിനിമയിലെ അതിക്രൂര രംഗത്തേക്കാൾ വലിയ പീഡനം ഏറ്റു വാങ്ങിയിട്ടും നമ്മുടെ പ്രിയ നടി ഒട്ടും തളർന്നില്ല.  

സൂപ്പർ താരത്തിന്റെ സ്ത്രീ വിരുദ്ധ വാചകത്തിനു എതിരെ യുവ നടി മാർ വിരൽ ചൂണ്ടുന്നു. പുച്ഛിക്കുന്നവരോട് omkv പറയാനും  മടിയില്ല.
ശരീരത്തിലേക്ക് നീളുന്ന കൈകൾ തട്ടിമാറ്റാൻ അവൾ ധൈര്യം കാട്ടി ത്തുടങ്ങി. അത് സിനിമക്ക് പുറത്തെ പെൺജീവിതങ്ങൾക്കും പ്രതീക്ഷയേകുന്നു.

click me!