ഭ‍ർത്താവിന്‍റെ മുന്നില്‍വെച്ച് യുവതിയെ വെട്ടിക്കൊലപ്പെടുത്തി; അയല്‍വാസി ജീവനൊടുക്കി

Published : Sep 26, 2017, 10:20 AM ISTUpdated : Oct 04, 2018, 07:28 PM IST
ഭ‍ർത്താവിന്‍റെ മുന്നില്‍വെച്ച് യുവതിയെ വെട്ടിക്കൊലപ്പെടുത്തി; അയല്‍വാസി ജീവനൊടുക്കി

Synopsis

കോട്ടയം: പട്ടാപ്പകൽ ഭ‍ർത്താവിന്‍റെ  മുന്നില്‍വെച്ച് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പാലാ കടപ്ലാമറ്റത്ത് കുഞ്ഞുമോൾ മാത്യുവിനെയാണ് അയൽവാസിയായ സിബി കൊല്ലപ്പെടുത്തിയത്.
തുടര്‍ന്ന് സിബി  ജീവനൊടുക്കുകയായിരുന്നു. കടപ്ലാമറ്റം കൂവെള്ളൂർകുന്ന് കോളനിയിൽ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ്  സംഭവം.

വീട്ടിൽ കു‍ഞ്ഞുമോൾ തുണി അലക്കിക്കൊണ്ടിരിക്കുമ്പോഴാണ്  അയൽവാസിയായ സിബി ഇവരുടെ വീട്ടിലെത്തിയത്. ഇരുവരും  തർക്കത്തിലായതിനെ തുടര്‍ന്ന് ഭർത്താവിന്‍റെ കൺമുന്നിൽ വച്ച് സിബി കുഞ്ഞുമോളെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ അസുഖബാധിതനായ ഭർത്താവിനെ ഇയാൾ തള്ളിമാറ്റി. ഭർത്താവ് നിലവിളിച്ച് കൊണ്ട് അയൽവീടുകളിലേക്കോടി. കഴുത്തിൽ ആഴത്തിൽ വട്ടേറ്റ കുഞ്ഞുമോൾ മാത്യു തൽക്ഷണം മരിച്ചു.

കുഞ്ഞുമോളെ വെട്ടിയ ശേഷം സിബി കൈയിലെ ഞരമ്പ് മുറിക്കുകയും തോട്ടടുത്ത റബ്ബർ തോട്ടത്തിൽ കയറി ആഡിസ് കുടിക്കുകയുമായിരുന്നു. സിബിയെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞുമോൾ സഹകരണബാങ്ക് ജീവനക്കാരിയാണ്. സാബു ഓട്ടോ ഡ്രൈവറും. ഇരുവരും തമ്മിൽ അവിഹിതബന്ധമുണ്ടായിരുന്നുവെന്നും ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു