
ഭോപ്പാൽ: ബസിലിരുന്ന് ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് 26കാരിയുടെ തല വേര്‍പെട്ടു. മധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്താണ് സംഭവം. അമിത വേഗതയില്‍ പോവുകയായിരുന്ന ബസില്‍ ശാരീരികാസ്വസ്ഥ്യം നേരിട്ടപ്പോളായിരുന്നു ആശാ റാണി എന്ന സ്ത്രീ ഛര്‍ദ്ദിക്കാനായി തല പുറത്തേയ്ക്ക് ഇട്ടത്.
സാന്ത ജില്ലയിൽ നിന്നും പന്നയിലേക്ക് പോകുകയായിരുന്ന ഛത്താപുർ സ്വദേശിനിയാണ് ദാരുണസംഭവത്തില്‍ മരിച്ച ആശാറാണി. ബസിലിരുന്ന് തലപുറത്തേക്കിട്ട് ഛർദ്ദിക്കുന്നതിനിടെ ആശാറാണിയുടെ തല പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ തല കഴുത്തിൽ നിന്നും വേർപ്പെട്ട് റോഡിൽ വീഴുകയായിരുന്നു. ആശാറാണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി പൊലീസ് അറയിച്ചു. അതേ സമയം ബസ് അമിതവേഗതയിലാണ് ഓടിച്ചതെന്നും അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്‌തതായും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam