മറ്റൊരു യുവതിയ്ക്കായി കാമുകിയെ ഒഴിവാക്കാനുള്ള ശ്രമം പൊളിക്കാന്‍ ഫേസ്ബുക്ക് ക്യാംപയിന്‍

Published : Feb 22, 2018, 09:17 AM ISTUpdated : Oct 04, 2018, 10:29 PM IST
മറ്റൊരു യുവതിയ്ക്കായി കാമുകിയെ ഒഴിവാക്കാനുള്ള ശ്രമം പൊളിക്കാന്‍ ഫേസ്ബുക്ക് ക്യാംപയിന്‍

Synopsis

ദില്ലി: പെണ്‍സുഹൃത്തിനെ സൂത്രത്തില്‍ ഒഴിവാക്കാനുള്ള യുവാവിന്റെ ശ്രമം പൊളിക്കാന്‍ ഓണ്‍ലൈന്‍ ക്യാംപയില്‍ തുടങ്ങി ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത യുവതി. മുംബൈയിലെ പബ്ബില്‍ വച്ച് തന്റെ സുഹൃത്തിനോട് പെണ്‍സുഹൃത്തിനെ ഒഴിവാക്കാനുള്ള വഴികള്‍ തേടിയ അമന്‍ എന്ന യുവാവിനെയും അയാളുടെ പെണ്‍സുഹൃത്തായ സുപ്രിയയെയും തേടിയാണ് ഓണ്‍ലൈന്‍ ക്യാംപയിന്‍. എന്നാല്‍ മുംബൈയിലുള്ള ഏത് സുപ്രിയയെ ആണ് യുവാവ് വഞ്ചിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു വിചിത്ര ശ്രമവുമായി ഐശ്വര്യ ശര്‍മ എന്ന യുവതി സേവ് സുപ്രിയ എന്ന പേരില്‍ ക്യാംപയിന്‍ തുടങ്ങിയത്. 

 

 

തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ തന്നെ ക്യാംപയിന്‍ വൈറലായിക്കഴിഞ്ഞു. തന്നോട് ഒരു ബന്ധവുമില്ലാത്ത ഒരാള്‍ക്കായി ആരംഭിച്ച തിരച്ചിലില്‍ ഐശ്വര്യ ശര്‍മയ്ക്ക് ക്രൂരമായ വിമര്‍ശനം ഏറ്റ് വാങ്ങേണ്ടി വരുന്നുണ്ടെങ്കില്‍ കൂടിയും പോസ്റ്റിന് മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ സുപ്രിയയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐശ്വര്യ. കേള്‍ക്കുമ്പോള്‍ ഒരു സിനിമാക്കഥയാണോയെന്ന് സംശയിക്കമെങ്കിലും സിനിമയെ വെല്ലുന്ന സംഭവങ്ങളിലൂടെയാണ് ഐശ്വര്യ കടന്നു പോകുന്നത്. അന്ധേരിയിലെ ഒരു പബ്ബിലാണ് ഒരാഴ്ച മുന്‍പ് അമന്‍ എന്ന യുവാവ് തന്റെ പെണ്‍സുഹൃത്തിനെക്കുറിച്ച് സുഹൃത്തുക്കളോട് വിവരിക്കുന്നത് യാദൃശ്ചികമായി കേള്‍ക്കാനിടയായത്. 

 

 

അവള്‍ തനിക്ക് ഭാരമാണെന്നും എങ്ങനെയെങ്കിലും അവളെ ഒഴിവാക്കിയാല്‍ മാത്രമേ മറ്റൊരു യുവതിയെ സ്വന്തമാക്കാനാവൂ എന്നും മറ്റൊരു പെണ്‍കുട്ടിയെ താന്‍ കണ്ടെത്തിയിട്ടുണ്ടെന്നുമുള്ള യുവാവിന്റെ പ്രസ്താവനകളാണ് ഐശ്വര്യയെ ചൊടിപ്പിച്ചത്. കണ്ടിട്ട് പോലുമില്ലാത്ത ഒരു സഹോദരിയെ രക്ഷിക്കാന്‍ സാധിച്ചാല്‍ അത് ജീവിതത്തിലെ വലിയ ഒരു കാര്യമെന്നാണ് ഐശ്വര്യ പറയുന്നത്. സുപ്രിയയെ കണ്ടെത്തിയാല്‍ അമന്‍ എന്ന നീചനായ വ്യക്തിയോട് എങ്ങനെ പെരുമാറണമെന്നും പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. സുപ്രിയയെ കണ്ടെത്താനുള്ള തന്റെ ശ്രമത്തെ വിമര്‍ശിക്കുന്നവരോട് എന്തു കൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു പരിശ്രമം നടത്തുന്നതെന്നും യുവതി വിശദമാക്കുന്നുണ്ട്. 


 

PREV
click me!

Recommended Stories

'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?