തൊഴിലാളികളുടെ ജോലി സമയം: നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

Web Desk |  
Published : Apr 14, 2018, 02:33 PM ISTUpdated : Jun 08, 2018, 05:50 PM IST
തൊഴിലാളികളുടെ ജോലി സമയം: നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

Synopsis

തൊഴിലാളികളെകൊണ്ട് വെയിലത്ത് ജോലി ചെയ്യിക്കുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

കോഴിക്കോട്: പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യഘാതം എല്‍ക്കുന്നതിനുളള സാഹചര്യം മുന്‍നിര്‍ത്തി വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.

ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ മലാപറമ്പ്, കോട്ടൂളി എന്നിവിടങ്ങളിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ സ്‌ക്വാഡ് പരിശോധിച്ചു. പരിശോധനയില്‍ തൊഴിലാളികളെകൊണ്ട് വെയിലത്ത് ജോലി ചെയ്യിക്കുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

പരിശോധനകള്‍ കര്‍ശനമാക്കുമെന്നും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ അറിയിച്ചു. സ്‌ക്വാഡ് പരിശോധനയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ബാബു കാനപളളി, ജില്ലാ ലേബര്‍ ഓഫിസര്‍ ജനറല്‍ വി.പി. രാജന്‍,അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് എം.പി. ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
പത്തനംതിട്ടയിലെ സിപിഎം നേതാവ് അഡ്വ.ആർ.കൃഷ്ണകുമാർ മുസ്‌ലിംലീഗില്‍ ചേര്‍ന്നു,സത്യസന്ധമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന പാര്‍ട്ടിയെന്ന് വിശദീകരണം