ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം

By Web DeskFirst Published Dec 9, 2016, 4:42 AM IST
Highlights

കൊച്ചി: ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം. അഴിമതി കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ സാധിക്കുന്നില്ലെന്നതാണ്  വിജിലൻസ് വകുപ്പ്  നേരിടുന്ന പ്രധാന വെല്ലുവിളി. മൂന്നു പതിറ്റാണ്ട് പഴക്കമുളള കേസുകൾപോലും ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവിൽ. അഴിമതി വിരുദ്ധ നിയമങ്ങൾ ശക്തമായി നടപ്പാക്കുന്നതിൽ മാറിമാറി വരുന്ന സർക്കാരുകൾ പുലർത്തുന്ന നിസംഗതയാണ് കേസുകൾ കെട്ടിക്കിടക്കാൻ കാരണം.

1996 മുതലുളള അഴിമതികേസുകളാണ് ഇനിയും തീർപ്പാകാതെ ഹൈക്കോടതിയുടെ പരിഗണനയിലുളളത്. വിജിലൻസ് കോടതിയുത്തരവുകളിൻമേലുളള സ്റ്റേ ഓർഡറുകളും,അപ്പീലുകളും ആണ് ഇവയിലേറെയും. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസുകളും ഏറെയുണ്ട്.പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്ത 61 കേസുകളുണ്ട്.സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുളള വിജിലൻസ് കേസുകളിൽ  മൂന്നു മാസത്തിനകം  പ്രോസിക്യൂഷൻ അനുമതി കാര്യത്തിൽ
തീരുമാനമെടുക്കണമെന്നാണ് സുപ്രീകോടതിയുടെ ഉത്തരവ്.

എന്നാൽ ഈ ഉത്തരവ് ലംഘിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്ത കേസുകളുണ്ട്.ഫലത്തിൽ കുറ്റവാളികളെ വെറുതെ വിടാനുളള സാഹചര്യം സൃഷ്ടിക്കുന്ന അവസ്ഥ.അഴിമതി വിരുദ്ധ നിയമങ്ങൾ ഉണ്ടാക്കുന്നതിലും നടപ്പാക്കുന്നതിലും സർക്കാരുകൾക്ക് താൽപ്പര്യമില്ലെന്നതിന്‍റെ സൂചനയാണ് ഈ സമീപനങ്ങൾ. 

അഴിമതി കേസുകൾ തീർപ്പാക്കാൻ പ്രത്യേക കോടതികൾ ,കേസുകൾ വാദിക്കാൻ പ്രത്യേക പ്രോസിക്യൂട്ടർമാർ തുടങ്ങിയ വിജിലൻസിന്റെ ആവശ്യവും സംസ്ഥാനത്ത് നടപ്പായിട്ടില്ല ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായശേഷം സംസ്ഥാനത്ത് അഴിമതി കേസുകളിൽ പ്രതിയായ 28 സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നാണ് കണക്ക്.വിജിലൻസിന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലും വൻവർധനയുണ്ട്.

click me!