ലോകകപ്പ് സന്നാഹങ്ങളില്‍ സമനിലക്കുരുക്ക്

Web Desk |  
Published : Jun 01, 2018, 08:37 AM ISTUpdated : Oct 02, 2018, 06:34 AM IST
ലോകകപ്പ് സന്നാഹങ്ങളില്‍ സമനിലക്കുരുക്ക്

Synopsis

സെനഗൽ ലക്സംബർഗിനോടും, മൊറോക്കോ ഉക്രൈനോടും ഗോൾരഹിത സമനില വഴങ്ങി.

ഉക്രൈന്‍: ലോകകപ്പ് സന്നാഹ മത്സരത്തിൽ സെനഗൽ- ലക്സംബർഗ്, മൊറോക്കോ- ഉക്രൈന്‍ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ലക്സംബർഗിനെതിരെ കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് സെനഗലിനെ സമനിലയിലൊതുക്കിയത്. പന്തടക്കത്തിൽ മുന്നിലായിരുന്നെങ്കിലും മൂന്ന് തവണ മാത്രമാണ് മൊറോക്കോയ്ക്ക് യുക്രൈൻ ഗോൾമുഖം ലക്ഷ്യംവയ്ക്കാനായത്. തൊണ്ണൂറുമിനിറ്റും ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരം സമനിലയിൽ പിരിഞ്ഞു. 

ലോകകപ്പ്  സന്നാഹ മത്സരങ്ങളില്‍ രണ്ടാം ജയം തേടി ഫ്രാന്‍സ് ഇന്നിറങ്ങും. മുന്‍ ലോക ചാംപ്യനായ ഇറ്റലിയാണ് എതിരാളികള്‍. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ഫ്രാന്‍സ് തോൽപ്പിച്ചിരുന്നു. കരുത്തരായ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഫ്രാന്‍സിലെ നീസിലാണ് മത്സരം. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ബെല്‍ജിയം കുവൈറ്റിനെയും, ഓസ്‌ട്രേലിയ ചെക്ക് റിപ്പബ്ലിക്കിനെയും, ടുണീഷ്യ തുര്‍ക്കിയെയും നേരിടും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി
കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി; മഴക്കുറവ് 6 ശതമാനത്തിൽ നിന്ന് 27 ശതമാനത്തിലേക്ക്, ഉത്തർപ്രദേശിൽ കടുത്ത പ്രതിസന്ധി