ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജർമനിയുടേത്; ഇന്ത്യയുടെ സ്ഥാനം ?

By Web DeskFirst Published Jan 18, 2017, 6:00 AM IST
Highlights

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജർമനിയുടേത്. ജർമൻ പാസ്പോർട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങൾ സഞ്ചരിക്കാം. പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 78–ാം സ്‌ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 46 രാജ്യങ്ങൾ മാത്രമാണ് സന്ദർശിക്കാൻ സാധിക്കുക. സ്വീഡനും സിംഗപ്പൂരുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 156 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അഫ്ഗാനിസ്‌ഥാനാണ് ഏറ്റവും പിന്നിൽ. 23 വിസ–ഫ്രീ സ്കോർ മാത്രമാണ് അഫ്ഗാൻ നേടിയത്.

യുകെ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 155 രാജ്യങ്ങൾ സന്ദർശിക്കാം. ഏഷ്യൻ രാജ്യങ്ങളില്‍ സിംഗപ്പൂരിന് പിന്നിലായി  മലേഷ്യ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ് വാൻ തുടങ്ങിയ രാജ്യങ്ങളുണ്ട്. ചൈന 58-ാം സ്ഥാനത്താണ്. പാക്കിസ്‌ഥാൻ 94-ാം സ്ഥാനത്താണ്. നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഏറ്റവും പിന്നിലാണ്.

വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകളുപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ അടിസ്‌ഥാനത്തിൽ ആർട്ടോൺ ക്യാപ്പിറ്റൽസാണ് ഗ്ലോബൽ റാങ്കിംഗ് പാസ്പോർട്ട് ഇൻഡക്സ് തയറാക്കിയിരിക്കുന്നത്.

click me!