തമിഴ്നാട്ടിലെ മത്സ്യ വിപണിയിൽ വൻ ഇടിവ്

By Web DeskFirst Published Jul 2, 2018, 6:37 AM IST
Highlights
  • സംസ്ഥാനഅതിർത്തിയിലെ മത്സ്യപരിശോധന

  • തമിഴ്നാട്ടില്‍ നിന്നുള്ള കയറ്റിഅയക്കല്‍ കുറഞ്ഞു

ചെന്നൈ: കേരള അതിര്‍ത്തിയിൽ പരിശോധന ശക്തമായതോടെ, തമിഴ്നാട്ടിലെ മത്സ്യ വിപണിയിൽ വൻ ഇടിവ്. സാധാരണ വരുന്നതിന്‍റെ പകുതി മീൻ മാത്രമെ ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്നുള്ളൂ.

ചെന്നൈ കാശിമേട്ടില്‍ നിന്നും മുൻപ് 60 ടണ്ണിലേറെ മീൻ കേരളത്തിലേക്ക് പോയിരുന്നുവെങ്കില്‍ ഇപ്പോഴത് 30 ടണ്ണിനും താഴെ മാത്രം. കേരളത്തിലെ ട്രോളിംഗ് നിരോധനകാലം മുന്നില്‍ കണ്ട്,  കച്ചവടത്തിനൊരുങ്ങിയവർക്കും പുതിയ സാഹചര്യങ്ങള്‍ അപ്രതീക്ഷിത തിരിച്ചടിയായി. ധാരാളം മീൻ ലഭിച്ചിട്ടും നഷ്ടമുണ്ടാകുന്നതിന്‍റെ വിഷമത്തിലാണ് ബോട്ടുടമകള്‍

ബോട്ട് കടലിലേക്ക് ഇറക്കാൻ 6 ലക്ഷം രൂപ ചെലവാണ്. ഇപ്പോള്‍ കച്ചവടം ചെയ്ത് കിട്ടിയത് 3 ലക്ഷവും.3 ലക്ഷം രൂപ നഷ്ടം. ഫോർമലിൻ അടക്കമുള്ള രാസവസ്തുക്കള്‍ ഒന്നും മത്സ്യം കേടുവരാതിരിക്കാൻ ഉപയോഗിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ക്കച്ചവടക്കാ‌ർ പ്രതിസന്ധി പരിഹരിക്കാൻ ഇരുസംസ്ഥാനങ്ങളിലേയും സർക്കാറുകള്‍ മുൻകൈ എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്

click me!