കരയോഗ മന്ദിരത്തില്‍ കരിങ്കൊടിയും സുകുമാരന്‍ നായര്‍ക്ക് അനുശോചനം അറിയിച്ച് റീത്തും

Published : Nov 07, 2018, 08:53 AM ISTUpdated : Nov 07, 2018, 09:13 AM IST
കരയോഗ മന്ദിരത്തില്‍ കരിങ്കൊടിയും സുകുമാരന്‍ നായര്‍ക്ക് അനുശോചനം അറിയിച്ച് റീത്തും

Synopsis

നൂറനാട് കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയില്‍. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ട് . 

ആലപ്പുഴ: നൂറനാട് കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയില്‍. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ട്. എൻഎസ്എസ് പൊലീസിൽ പരാതി നൽകി. കൊടശിനാട് എൻഎസ്എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിട്ടുണ്ട്.

നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകൾ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. 

എന്‍എസ്എസ് ഓഫീസിന്‍റെ മുകള്‍ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലായിരുന്നു. അന്നും പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു. എന്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള റീത്തായിരുന്നു വച്ചിരുന്നത്.. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തിയതില്‍ പ്രകോപിതരായവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എന്‍എസ്എസ് ഭാരവാഹികള്‍ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു