തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നുള്ള ഹര്‍ജി ഇന്ന് ഹെെക്കോടതിയില്‍

By Web TeamFirst Published Oct 15, 2018, 7:21 AM IST
Highlights

കമ്പനിയുടെ വിദേശത്ത് ഉള്ള ഡയറക്ടര്‍മാരെ വരെ പ്രതിചേര്‍ത്തിരിക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു

കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസാർട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇത് റദ്ദാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ ആവശ്യം. കമ്പനിയുടെ വിദേശത്ത് ഉള്ള ഡയറക്ടര്‍മാരെ വരെ പ്രതിചേര്‍ത്തിരിക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. വിജിലന്‍സിനോട് ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇന്ന് വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. 

click me!