ജീവിക്കാന്‍ അനുവദിക്കുന്നില്ല; കമല്‍ സി എഴുത്ത് നിര്‍ത്തി പുസ്തകങ്ങള്‍ കത്തിക്കുന്നു

By Web DeskFirst Published Jan 12, 2017, 11:22 AM IST
Highlights

കോഴിക്കോട്: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത നോവലിസ്റ്റ് കമല്‍സി ചവറ എഴുത്തുനിര്‍ത്തുന്നു. വിവാദമായ തന്റെ 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' എന്ന നോവല്‍ ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് കിഡ്‌സന്‍ കോര്‍ണറില്‍ വെച്ച് കത്തിക്കുമെന്നും കമല്‍സി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 

ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തി വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് . ജനിച്ച അന്നു മുതല്‍ അവര്‍ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍ . എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. തന്റെ വീട്ടില്‍ നിരന്തരം ഇന്റലിജന്‍സ് കയറിയിറങ്ങുകയാണെന്നും നിരവധി ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീന്‍ ബുക്‌സിനോട് പിന്‍വലിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. മറ്റെന്നാള്‍ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കൂകയാണ്. എഴുത്തുകാരനാവണ്ട എനിക്ക്. മറ്റെന്നാല്‍ വൈകിട്ട് നാല് മണിക്ക് കിഡ്‌സന്‍ കോര്‍ണറില്‍ വച്ചാവും' ഞാനത് ചെയ്യുക. ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കൂന്നുവെന്നും കമല്‍ സി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

 

click me!