ആ രാജ്യസഭാ സീറ്റ് നല്‍കേണ്ടത് ഷാനി മോള്‍ക്ക്; കോണ്‍ഗ്രസിനോട് ശാരദക്കുട്ടി

By Web DeskFirst Published Jun 3, 2018, 4:17 PM IST
Highlights
  • വിവേകവും സ്വാഭിപ്രായ സ്ഥിരതയുമുള്ള ഒരു കോൺഗ്രസുകാരി
  • അവർ ഇങ്ങനെ പുറംപുറം നിൽക്കേണ്ട സ്ത്രീയല്ല

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നതിനിടെ  കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ്  കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോള്‍ ഒസ്മാനാണ് നല്‍കേണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. കോൺഗ്രസ് രാജ്യസഭാ സീറ്റ് ഷാനിമോൾ ഒസ്മാന് തന്നെ ലഭിക്കണമെന്നാഗ്രഹിക്കുന്നവരിൽ ഒരാളാണ് ഞാനും. വായനയും വിവേകവും സ്വാഭിപ്രായ സ്ഥിരതയുമുള്ള ഒരു കോൺഗ്രസുകാരി. ആ രാജ്യസഭാ സീറ്റ് ഷാനിമോൾക്കു ലഭിച്ചാൽ അത് കോൺഗ്രസിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകും- ശാരദക്കുട്ടി പറയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

ഷാനിമോൾ ഒസ്മാൻ താൻ പഠിച്ച ഒസ്മാനിയ സർവ്വകലാശാലയുടെ പേരാണ് തന്റെ പേരിന്റെ കൂടെ ചേർത്തിരിക്കുന്നത്. ജാതിപ്പേരോ ഭർത്താവിന്റെ പേരോ അച്ഛന്റെ പേരോ അല്ല എന്നത് കൗതുകകരമാണ്. പല ഘട്ടങ്ങളിൽ സംസാരിക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചപ്പോഴൊക്കെ അവരുടെ അറിയാനും വായിക്കാനും ആ അറിവുകൾ പാലിക്കാനുമുള്ള ജാഗ്രത അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസുകാർ കൊടുത്താലും ഇല്ലെങ്കിലും നമുക്ക് ഷാനിമോൾക്കു വേണ്ടി സംസാരിക്കാം. അവർ ഇങ്ങനെ പുറംപുറം നിൽക്കേണ്ട സ്ത്രീയല്ല - ശാരദക്കുട്ടി പറയുന്നു. 


ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഷാനിമോൾ ഒസ്മാൻ താൻ പഠിച്ച ഒസ്മാനിയ സർവ്വകലാശാലയുടെ പേരാണ് തന്റെ പേരിന്റെ കൂടെ ചേർത്തിരിക്കുന്നത്. ജാതിപ്പേരോ ഭർത്താവിന്റെ പേരോ അച്ഛന്റെ പേരോ അല്ല എന്നത് ആദ്യം വളരെ കൗതുകകരമായാണ് തോന്നിയത്. പിന്നീട് പല ഘട്ടങ്ങളിൽ സംസാരിക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചപ്പോഴൊക്കെ അവരുടെ അറിയാനും വായിക്കാനും ആ അറിവുകൾ പാലിക്കാനുമുള്ള ജാഗ്രത അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിലും സാഹിത്യ സാംസ്കാരിക വിഷയങ്ങൾ സംസാരിക്കുവാൻ ഷാനി കാണിക്കുന്ന താത്പര്യമാണ് എന്നെ ഇവരിലേക്ക് അടുപ്പിച്ചത്. ഇവർ പല പതിവ് കോൺഗ്രസ് രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തയാണ്. ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും വിവേകത്തോടെയേ വാ തുറക്കൂ എന്നതാണ് ഷാനിയിൽ കാണാനാകുന്ന മറ്റൊരു മികവ്. കോൺഗ്രസ് രാജ്യസഭാ സീറ്റ് ഷാനിമോൾ ഒസ്മാന് തന്നെ ലഭിക്കണമെന്നാഗ്രഹിക്കുന്നവരിൽ ഒരാളാണ് ഞാനും.

വായനയും വിവേകവും സ്വാഭിപ്രായ സ്ഥിരതയുമുള്ള ഒരു കോൺഗ്രസുകാരി. ആ രാജ്യസഭാ സീറ്റ് ഷാനിമോൾക്കു ലഭിച്ചാൽ അത് കോൺഗ്രസിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകും. കോൺഗ്രസുകാർ കൊടുത്താലും ഇല്ലെങ്കിലും നമുക്ക് ഷാനിമോൾക്കു വേണ്ടി സംസാരിക്കാം. അവർ ഇങ്ങനെ പുറംപുറം നിൽക്കേണ്ട സ്ത്രീയല്ലഷാനിമോൾക്കു വേണ്ടി സംസാരിക്കാം. അവർ ഇങ്ങനെ പുറംപുറം നിൽക്കേണ്ട സ്ത്രീയല്ല

click me!