
സംഗീതവും നൃത്തവും സംഭാഷണവും സമന്വയിപ്പിക്കുന്ന കലാരൂപമായ യക്ഷഗാനത്തിനിടെ ക്ഷേത്രത്തില്‍ ചൂടന്‍ ചുംബനം. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അതില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ പരസ്പരം ലിപ്‌ലോക്ക് ചെയ്ത വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. മംഗലാപുരം ബണ്ട്വാളില്‍ പത്രധരി ജയന്ത എന്ന യക്ഷഗാനസംഘം അവതരിപ്പിച്ച 'ഗാന നാട്യ വൈഭവ' ത്തിനിടെയായിരുന്നു ചുംബന രംഗം അരങ്ങേറിയത്.
യക്ഷഗാനത്തിലെ ഗാനരംഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതാണ് ഗാന നാട്യ വൈഭവം. പുരാണകഥയിലെ ഇന്ദ്രന്റെ മകനായ ജയന്തനും സുഷമയും തമ്മിലുള്ള പ്രണയവര്‍ണന അവതരിപ്പിക്കുന്നതിനിടയിലാണ് ലിപ്‌ലോക്ക് കടന്നു വന്ന്. പ്രശസ്ത യക്ഷഗാന കലാകാരനായ രാകേഷ് റായ് അഡ്കയാണ് ജയന്തനായി വേഷമിട്ടത്. സുഷമയായി പ്രശാന്ത ഷെട്ടി നെല്ലിയാഡിയുമാണ്.
ഇതിനെതിരെ യക്ഷഗാന പ്രേമികളും പാരമ്പര്യവാദികളും രംഗത്തുവന്നു. ഇത് മനോധര്‍മ്മത്തിന്റെ ഭാഗമായുള്ള ചുംബനമായിരുന്നില്ല,യക്ഷഗാനം അവതരിപ്പിക്കുന്നതിനിടെ പ്രശാന്ത ഷെട്ടിയുടെ ചെവിയില്‍ രഹസ്യമായി നിര്‍ദേശം നല്‍കിയതാണെന്വനും പ്രേക്ഷകര്‍ അത് തെറ്റിദ്ധരിച്ചതാണെന്നും രാകേഷ് റായ് പറഞ്ഞു. പരിപാടി നീണ്ടുപോകാതെ ചുരുക്കാനാണ് ചെവിയില്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
യക്ഷഗാനരംഗം പ്രേക്ഷകരായിരുന്ന യുവാക്കളാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത്. അതേസമയം പരമ്പരാഗത കലാരൂപമായ യക്ഷഗാനത്തെ മോശമായി കാണിക്കാന്‍ വീഡിയോയില്‍ എഡിറ്റിംഗ് നടത്തിയതായി രാകേഷ് റായ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam