
യമന്‍: യമനില്‍ ഭര്‍ത്താവിനെ വെട്ടി കൊലപ്പെടുത്തിയ പാലക്കാട് സ്വദേശി നിമിഷപ്രിയയ്ക്ക് നാട്ടില്‍ ഭര്‍ത്താവും കുട്ടിയുമുണ്ടെന്ന് പോലീസ് കണ്ടെത്തി. നിമിഷയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം ആരുടെയെങ്കിലും സഹായത്തോടെയാണോ ഈ ക്രൂര കൃത്യം നിര്‍വഹിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
യമനിലെ അല്‍ ദൈദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദൈദില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്ന മലപ്പുറം കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ സ്വദേശിയായ ഭര്‍ത്താവിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയതായാണ് പരാതി. ഇന്നലെയാണ് താമസ്സിക്കുന്ന ഫ്‌ലാറ്റിനു മുകളിലെ കുടിവെള്ള ടാങ്കില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ മതദേഹം പോലീസ് കണ്ടെത്തിയത്.
നൂറ്റി പത്തു കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. ഒരു വര്‍ഷം മുമ്പാണ് ഇരുപത്തിയെട്ടുവയസ്സുകാരിയായ നിമിഷ കൂടെ ജോലിചെയ്യുകയായിരുന്ന യമന്‍ സ്വദേശിയെ വിവാഹം കഴിച്ചത്. ആശുപത്രി നല്‍കിയ താമസയിടത്തുവച്ചായിരുന്നു കൊലപാതകം. അസ്വാഭാവികമായ നാറ്റം അനുഭവപ്പെട്ടതോടെ ഫ്‌ലാറ്റിലെ മറ്റു താമസക്കാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാതലത്തില്‍ നിമിഷയ്ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. യമനിലെ ദെയ്ദില്‍ നിന്ന് ഏദനിലേക്കോ മാറിഡിലേക്കോ അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നാണ് പോലീസിന്റെ നിഗമനം. ഇവരുടെ പാസ്‌പോര്‍ട്ട് ആശുപത്രിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ജിബൂത്തിയിലെ ഇന്ത്യന്‍ എംബസി മരിച്ചയാളുടെ ഭാര്യ മലപ്പുറം കാരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam