സന്നിധാനത്ത് യതീഷ് ചന്ദ്ര പ്രാര്‍ത്ഥിക്കാന്‍ എത്തി; ലഭിച്ച സ്വീകരണം ഇങ്ങനെ

Published : Nov 24, 2018, 11:55 AM ISTUpdated : Nov 25, 2018, 02:34 PM IST
സന്നിധാനത്ത് യതീഷ് ചന്ദ്ര പ്രാര്‍ത്ഥിക്കാന്‍ എത്തി; ലഭിച്ച സ്വീകരണം ഇങ്ങനെ

Synopsis

സന്നിധാനത്ത് ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്ത് പ്രാര്‍ത്ഥിക്കാന്‍ എത്തിയ യതീഷ് ചന്ദ്രക്ക് വലിയ  സ്വീകരണമാണ് ലഭിച്ചത്

സന്നിധാനം: ശബരിമലയില്‍ സര്‍ക്കാര്‍ ഒരുക്കിയ പോലീസ് സന്നാഹത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന ഓഫീസറാണ് യതീഷ് ചന്ദ്ര ഐപിഎസ്. നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടികള്‍ക്ക് എതിരെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

എന്നാല്‍ ഇന്നലെ  സന്നിധാനത്ത് ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്ത് പ്രാര്‍ത്ഥിക്കാന്‍ എത്തിയ യതീഷ് ചന്ദ്രക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാന്‍ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ പരിചയപ്പെടാനും സെല്‍ഫിയെടുക്കാനും ഭക്തര്‍ വന്നു. 

"

സന്നിധാനത്ത് എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെല്‍ഫി എടുത്തു. നിലക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി നടന്ന സംഭാഷണവും. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് സന്നിധാനത്ത് പോയി അന്ന് തന്നെ തിരിച്ചിറങ്ങണമെന്ന നിര്‍ദേശം നല്‍കി അത് അനുസരിപ്പിച്ചതും ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതിനും യതീഷ് ചന്ദ്രയ്ക്ക് പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പോര്, പ്രിഫസി പുരസ്കാരം ഖിഡ്കി ഗാവിന്
തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'