കോൺഗ്രസ് സഖ്യം ഗുണം ചെയ്തുവെന്ന് സീതാറാം യെച്ചൂരി

By Web DeskFirst Published Jul 8, 2016, 1:32 AM IST
Highlights

ദില്ലി: പശ്ചിമ ബംഗാളിൽ കോൺഗ്രസ് സഖ്യം ഗുണം ചെയ്തുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2008 മുതൽ സംസ്ഥാനത്തെ പാർട്ടിയുടെ  വോട്ടു വിഹിതത്തിൽ വന്ന ഇടിവ് പിടിച്ചു നിർത്താനായെന്ന് ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ യെച്ചൂരി പറഞ്ഞു. തൃണമൂലിന്റെ അക്രമം ചെറുക്കാനുള്ള സഹകരണം കോൺഗ്രസുമായുണ്ടാകുമെന്നും യെച്ചൂരി അഭിമുഖത്തിൽ പറഞ്ഞു.

കോൺഗ്രസുമായുള്ള സഖ്യം പാർട്ടിനയവുമായി ഒത്തു പോകുന്നതല്ലെന്നും തെറ്റു തിരുത്തുമെന്നും കേന്ദ്ര കമ്മിറ്റി നേരത്തെ നിലപാടെടുത്തിരുന്നു. പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നത തുടരുമ്പോഴാണ് ബംഗാൾ ഘടകത്തെ തള്ളിക്കളയാത്ത യെച്ചൂരിയുടെ ഈ പ്രതികരണം.

click me!