ഭീകരനാണ് സാത്താന്‍സ് വോഡ്ക

Published : Aug 01, 2017, 06:48 AM ISTUpdated : Oct 05, 2018, 04:08 AM IST
ഭീകരനാണ് സാത്താന്‍സ് വോഡ്ക

Synopsis

ഫാന്‍കോംബ: വോഡ്കകളില്‍ തന്നെ ഭീകരനാണ് സാത്താന്‍സ് വോഡ്ക. എന്നാല്‍ ഇത് കഴിച്ചു നിരവധിയാളുകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംണ്ടിലെ ഫാന്‍കോംബയിലാണു സംഭവം. ഇവിടെയുള്ള വീട്ടമ്മ എമ്മി റിംഗ്ടണ്‍ എന്ന വനിതയാണു വീട്ടില്‍ നടത്തിയ ആഘോഷത്തിന്റെ ഭാഗമായി സാത്താന്‍സ് വോഡ്ക വിളമ്പിയത്. മദ്യത്തില്‍ വിഷമയമായത് എന്തോ അടങ്ങിയിട്ടുണ്ടെന്നാണ്  എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങള്‍ വ്യകത്മായി.

ലോകത്തിലെ ഏറ്റവും വിര്യമുള്ള മുളകിന്‍റെ സത്തുപയോഗിച്ചു തയാറാക്കിയ വോഡ്കയായിരുന്നു അത്. ഇത് കഴിച്ചവര്‍ക്ക് പാര്‍ട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴേയ്ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഇത് രൂക്ഷമായതോടെ ചിലര്‍ ആംബുലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എമ്മി ഫെസ്റ്റ്‌വല്‍ നടക്കുന്ന ഒരു സ്റ്റാളില്‍ നിന്നാണ് ഇതു വാങ്ങിയത് എന്നു പറഞ്ഞു. എന്നാല്‍ തനിക്ക് ഇത്ര വലിയ ദുരന്തം ഉണ്ടാകുമെന്നു കരുതിയിരുന്നില്ല എന്നും ഇവര്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കശ്മീരി കാമുകനെ തേടി യുവതി കൊച്ചിയിലെത്തി, മാതാപിതാക്കളെ ഉപേക്ഷിച്ച് താമസിച്ചു, ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു
ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെഞ്ചി പാകിസ്ഥാൻ, ആവശ്യം തള്ളി ഐഎംഎഫ്